സര്‍ക്കാര്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും സംസ്ഥാനവ്യാപക പണിമുടക്ക് ജനുവരി 24-ന്

പത്തനംതിട്ട: ജനവരി 24ന് സംസ്ഥാനവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ജീവനക്കാരും അദ്ധ്യാപകരും. ജീവനക്കാരെ ദ്രോഹിക്കുന്ന ഇടത് സർക്കാർ നടപടിക്കെതിരെയാണ് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ജനുവരി 24ന് സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ആനുകൂല്യങ്ങൾ റദ്ദാക്കിയതിനെതിരെയാണ് പണിമുടക്ക്.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യം തുടരുമ്പോഴും, കോവിഡിന്റെ പശ്ചാത്തലത്തിൽ തടഞ്ഞുവച്ച ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെയും, അധികാരത്തിൽ വന്നാൽ പങ്കാളിത്ത പെൻഷൻ പിന്‍‌വലിക്കും എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനവും പാലിക്കാതെയും ജീവനക്കാരെ കബളിപ്പിക്കുകയാണ്. മോഷ്ടിച്ച എല്ലാ ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിന്റെ ഭാഗമായി ജില്ലാ കലക്ടർക്ക് സമര നോട്ടീസ് നൽകിയിരിക്കുകയാണ്.

ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ജില്ലാ പ്രസിഡന്റ് മനോജ് ബി. നായർ അധ്യക്ഷത വഹിച്ചു. കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു.
ഫെറ്റോ ജില്ലാ സെക്രട്ടറി എം. രാജേഷ്, എൻ. ജി. ഒ. സംഘ് ജില്ലാ സെക്രട്ടറി ജി. അനീഷ്,എൻ. റ്റി. യു. സംസ്ഥാന സമിതി അംഗം ജെ. രാജേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ അനിത ജി. നായർ, ജില്ലാ സെക്രട്ടറി ജി. സനൽകുമാർ, എൻ. ജി. ഒ. സംഘ് വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പി. സി. സിന്ധുമോൾ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അനുപമ അരവിന്ദ്, ആർ. ആരതി, ജില്ലാ പ്രസിഡന്റ്‌ പി. എം.സന്ധ്യ, ജില്ലാ സെക്രട്ടറി പാർവതി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

 

 

Print Friendly, PDF & Email

Leave a Comment

More News