ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിജയകരമായി

ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (HMA) ക്രിസ്മസ് പുതുവത്സരാഘോഷം വർണാഭമായി ആഘോഷിക്കപ്പെട്ടു. ജഡ്ജി ജൂലി മാത്യു, സംസ്ഥാന നിയമസഭാ പ്രതിനിധി ഡോ. ലാലനി സുലൈമാൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ച ശേഷം 2024-2025 ലെ എച്ച്എംഎ എക്‌സിക്യൂട്ടീവ് ടീമിന്റെ പ്രേവർത്തന പരിപാടികൾ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എച്ച്എംഎ രണ്ടാം പിറന്നാൾ ആഘോഷിച്ചപ്പോൾ അതൊരു ഇരട്ട ആഘോഷമായിരുന്നു!

പ്രസിഡന്റ് ഷീല ചെറു എല്ലാവരേയും ഹാർദ്ദവമായി സ്വാഗതം ചെയ്തശേഷം പുതിയ പ്രസിഡന്റ് പ്രതീശൻ പാണഞ്ചേരിക്കും സംഘത്തിനും ബാറ്റൺ കൈമാറി. ജഡ്ജ് ജൂലി മാത്യു സത്യവാചകം ചൊല്ലിക്കൊടുത്തു, വരുന്ന ടീമിന് പ്രതീക്ഷ നൽകുന്ന തുടക്കം കുറിച്ചു കൊണ്ട് പരിസരം 3 പോലീസ് കോൺസ്റ്റബിൾ മനു പി പാറയിൽ അനുമോദന പ്രസംഗം നടത്തി. അചഞ്ചലമായ പിന്തുണയ്ക്ക് പുതിയ ഭാരവാഹികൾ നന്ദി അറിയിച്ചു.

പ്രസിഡന്റ് എമിരിറ്റസ്: ഷീല ചെറു

ഉപദേശക സമിതി: ജിജു ജോൺ കുന്നംപള്ളിൽ, ഡോ. നജീബ് കുഴിയിൽ

പ്രസിഡന്റ്: പ്രതീശൻ പാണഞ്ചേരി
വൈസ് പ്രസിഡന്റ്:- ആൻഡ്രൂസ് പൂവത്ത്
സെക്രട്ടറി:- ജോബി ചാക്കോ
ജോയിന്റ് സെക്രട്ടറി:- റോജ സന്തോഷ്
ട്രഷറർ:- രാജു ഡേവിസ്
ജോയിന്റ് ട്രഷറർ:- ആരതി എസ്.എച്ച്
BOT ചെയർമാൻ:- ഫ്രാൻസിസ് ലോനപ്പൻ
നിയമോപദേശകൻ:- മാത്യു വൈരമൺ
വിമൻസ് ഫോറം:- ലൈല ജേക്കബ്
ഇവന്റ് കോ ഓർഡിനേറ്റർ:- ലിസ്സി പോളി
യൂത്ത് കോ ഓർഡിനേറ്റർ:- ആൻ സന്യ ജോർജ്

Print Friendly, PDF & Email

One Thought to “ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിജയകരമായി”

  1. Sheela Cheru

    We extend our sincere gratitude for showcasing our association’s Christmas and New Year celebration in your esteemed publication. Your support means the world to us, and we are truly grateful for the wonderful coverage.

Leave a Comment

More News