ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെ “പ്രണയഗാനങ്ങൾ” വര്‍ണ്ണാഭമായി

ഹൂസ്റ്റൺ മലയാളി അസോസിയേഷൻ്റെ വാലൻ്റൈൻസ് ഡേ ആഘോഷമായ “പ്രണയഗാനങ്ങൾ” ഗംഭീരമായ വിജയമായിരുന്നു. ഈ അവസരത്തിൽ തങ്ങളുടെ ഹൃദയംഗമമായ ചിന്തകൾ പങ്കുവെക്കാനും പാടാനും എല്ലാവരും ഒത്തുകൂടി എന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകർ അറിയിച്ചു.

സിനിമാ സംവിധായകർ, സംഗീത സംവിധായകർ എന്നിവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ അക്കൗണ്ടൻ്റ് ടോം ജോർജ്, നഴ്‌സിംഗ് ലീഡർമാർ, കമ്മ്യൂണിറ്റി നേതാക്കളായ താരാ സാജൻ, ജയ എന്നിവരും അവരുടെ സാന്നിധ്യം കൊണ്ട് ഗായകരെ അനുഗ്രഹിക്കുകയും അവരുടെ ഉൾക്കാഴ്ചകൾ പങ്കുവെക്കുകയും ചെയ്തു. ബഹുമുഖ സാമുദായിക നേതാവും
എഴുത്തുകാരനുമായ എ സി ജോർജ് സാർ, നേതാക്കളായ രാജൻ പടവത്തിൽ, എബ്രഹാം കളത്തിൽ, ഫോർട്ട്ബെൻഡ് കൗണ്ടി കമ്മീഷണർ സ്ഥാനാർത്ഥി തരൽ പട്ടേൽ, എച്ച്എംഎ പ്രസിഡൻ്റ് പ്രതീശൻ പാണഞ്ചേരി എന്നിവർ അനുമോദന
പ്രസംഗങ്ങൾ നടത്തി, മനോഹരമായ ഗാനങ്ങൾ ആലപിച്ചു.

എച്ച്എംഎ മുൻ വിപി ജിജു ജോൺ കുന്നംപള്ളിൽ പ്രോഗ്രാം കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനും ഹോസ്റ്റുചെയ്യുന്നതിനും പ്രത്യേക മികവു കാട്ടി. പ്രസിഡൻ്റ് എമിരിറ്റസ് ഷീല ചെറു എല്ലാവരെയും സദസിനു പരിചയപ്പെടുത്തി, ഗാനത്തിൻ്റെയും പ്രസംഗത്തിൻ്റെയും സായാഹ്നത്തിന് അനുയോജ്യമായ സ്വരമൊരുക്കി.

ഷാരോൺ എബ്രഹാം, ജിനു വിശാൽ സോഷി, സാവിയോ ജോസഫ്, ജോർജ് കിരിയന്തൻ, ആനി ജോർജ്ജ് എന്നിവർക്ക് അവരുടെ ഹൃദയസ്പർശിയായ ആലാപന പ്രകടനത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ പിടിച്ചു പറ്റി. ചിട്ടയാർന്ന ആലാപനശൈലി ഒരു അസാധാരണ അനുഭവമായിരുന്നു. ആസ്വാദകരുടെ നിറ സാന്നിധ്യം ഈ ആഘോഷത്തെ ശരിക്കും സവിശേഷമാക്കി. പങ്ക്‌ ചേരുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

ആശംസകൾ, എച്ച്എംഎ

Print Friendly, PDF & Email

Leave a Comment

More News