മോദിയുടെ കേരള സന്ദര്‍ശനം: തൃപ്രയാർ ശ്രീരാമ ക്ഷേത്രവും ഉള്‍പ്പെടാന്‍ സാധ്യതയെന്ന്

എറണാകുളം: രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് സൂചന. ഗുരുവായൂരിൽ നിന്ന് തൃപ്രയാറിലേക്ക് പ്രധാനമന്ത്രി റോഡ് മാർഗം യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഗമമായ ദർശനം ഉറപ്പാക്കാൻ ക്ഷേത്രപരിസരത്ത് പോലീസ് സുരക്ഷാ പരിശോധന നടത്തും.

ജനുവരി 17ന് രാവിലെ ഗുരുവായൂർ ക്ഷേത്ര ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് അദ്ദേഹം തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

കൊച്ചിയിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി കൊച്ചിൻ ഷിപ്പ്‌യാർഡിൽ അന്താരാഷ്ട്ര കപ്പൽ നന്നാക്കൽ സൗകര്യവും ഡ്രൈ ഡോക്കും ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് എറണാകുളം മറൈൻ ഡ്രൈവിൽ ബിജെപിയുടെ ബൂത്ത് തല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ഭാരവാഹികളെ അഭിസംബോധന ചെയ്യും. ഉച്ചയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് സൂചന.

Print Friendly, PDF & Email

Leave a Comment

More News