മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ട സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കണ്ണൂർ: മയക്കുമരുന്ന് കേസിലെ പ്രതി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടി രക്ഷപ്പെട്ടത് ഏറെ നാളത്തെ ആസൂത്രണത്തിന് ശേഷമെന്ന് അധികൃതർ. ജയിലിലെ വെൽഫെയർ ഓഫീസിലായിരുന്നു ഹർഷാദിന് ജോലി നല്‍കിയിരുന്നത്. ഇതിന്റെ മറവിലാണ് ഇയാൾ ചാടിയതെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.

എല്ലാ ദിവസവും ജയിലിന് പുറത്ത് നിന്ന് ഹർഷാദ് പത്രക്കെട്ട് എടുക്കാറുണ്ടായിരുന്നു. ഞായറാഴ്ച പതിവുപോലെ പത്രമെടുക്കാൻ പോയി. ഈ സമയം സ്ഥലത്ത് ഒരു ബൈക്ക് നിർത്തിയിട്ടിരുന്നു. പത്രമെടുക്കാൻ പോയ ഹർഷാദ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഉടൻ അതിൽ കയറി. ബൈക്ക് അവിടെ എത്തിച്ചതിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നു എന്നാണ് ജയിൽ അധികൃതർ പറയുന്നത്.

അതേസമയം, രക്ഷപ്പെട്ട ഹർഷാദിനായി ഊര്‍ജ്ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ജയിൽ അധികൃതരോട് ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു ഹർഷാദ്.
2023 സെപ്തംബറിലാണ് ഇയാൾ ജയിലിൽ എത്തിയത്. 10 വർഷം തടവായിരുന്നു ഹർഷാദിന് കോടതി വിധിച്ചത്.

 

Print Friendly, PDF & Email

Leave a Comment

More News