അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ പ്രദീപ് ഷാ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മൂത്ത സഹോദരി രാജേശ്വരിബെൻ പ്രദീപ് ഷാ മുംബൈയിലെ ആശുപത്രിയിൽ തിങ്കളാഴ്ച അന്തരിച്ചു. അഹമ്മദാബാദിലെ കെഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന 65കാരിയെ പിന്നീട് മുംബൈയിലേക്ക് മാറ്റുകയും അവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു.

ദീർഘനാളായി ചികിത്സയിലായിരുന്ന രാജേശ്വരിബെൻ അടുത്തിടെ ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ അവരുടെ വസതിയിൽ എത്തിച്ചതായും സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൽതേജ് ശ്മശാനത്തിൽ നടത്തുമെന്നും റിപ്പോർട്ടുണ്ട്.

തിങ്കളാഴ്ച ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തിൽ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി റിപ്പോർട്ട്.

ബനാസ് ഡെയറിയിലെയും രക്ഷാ സർവകലാശാലയിലെയും ഷെഡ്യൂൾ ചെയ്ത രണ്ട് പരിപാടികള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. സഹോദരിയുടെ വിയോഗത്തെ തുടർന്നാണ് അമിത് ഷായ്ക്ക് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് ഗുജറാത്ത് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ചെയർമാൻ അജയ് പട്ടേൽ പറഞ്ഞു. ബനസ്കാന്ത പരിപാടിയിൽ പങ്കെടുത്തവരിൽ ഒരാളായ പട്ടേൽ ഈ വിവരം പങ്കുവെച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News