വിറാൾ മലയാളി കമ്മ്യൂണിറ്റി പുതു വത്സര സംഗമം നടത്തി

ലിവർപൂൾ : വിറാൾ മലയാളി കമ്മ്യൂണിറ്റി നേതൃത്വത്തിൽ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ നടത്തപ്പെട്ടു.

ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം വിറാൾ മേയർ ജെറി വില്യംസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വിറാൾ മലയാളി കമ്മ്യൂണിറ്റി പ്രസിഡൻറ് ജോഷി ജോസഫ് അധ്യക്ഷത വഹിച്ചു. മേയർറെസ് അയറിൻ വില്യംസ്, സെക്രട്ടറി സിബി സാം തോട്ടത്തിൽ, അലക്സ് തോമസ്, ഷൈനി ബിജു, മനോജ് തോമസ് ഓലിക്കൽ, ലസിത ബേസിൽ, ഷിബി ലോനപ്പൻ, ലിൻസൺ ലിവിങ്സ്റ്റൺ, നോയൽ ആന്റോ, പ്രീതി ദിലീപ്, ബിനോയ് ജോൺ, സോണി ജിബു, ജൂബി ജോഷി എന്നിവർ സന്നിഹിതരായിരുന്നു. വിറാൾലിൽ ഉള്ള മുഴുവൻ മലയാളികൾക്കും സൗജന്യമായി നൽകുന്ന കലണ്ടറിന്റെ പ്രകാശനവും മേയർ നടത്തി. ഉദ്ഘാടന പ്രസംഗത്തിൽ യുകെയിലെ ആരോഗ്യരംഗത്ത് മലയാളികൾ നൽകുന്ന സേവനങ്ങൾക്ക് മേയർ നന്ദി പറഞ്ഞു.വിറാൾ മലയാളി കമ്മ്യൂണിറ്റിയിൽ വിറാൾ കൗൺസിൽ ഏരിയയിൽ താമസിക്കുന്ന 170 ഓളം കുടുംബങ്ങൾ അംഗങ്ങളാണ്.

Print Friendly, PDF & Email

Leave a Comment

More News