ഡാളസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ജനുവരി 20 ശനിയാഴ്ച

ഡാളസ് :കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജുക്കേഷൻ സെൻററും സംയുക്തമായി 2024 ജനുവരി 20 ശനിയാഴ്ച വൈകീട്ട് 3 30 ന് ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു

ഗാർലൻഡ് കേരള അസോസിയേഷൻ ഓഫീസിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് . ഹരി പിള്ള(സിപിഐ)യാണ് ടാക്സ് സെമിനാറിന് നേതൃത്വം നൽകുന്നത് .ആനുകാലിക ടാക്സ് വിഷയങ്ങളെ കുറിച്ചുള്ള വിശദീകരണവും സംശയങ്ങൾ ദുരീകരികുന്നതിനുള്ള അവസരവും സെമിനാറിൽ ലഭ്യമാണ് . ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ ,സെക്രട്ടറി മഞ്ജിത് കൈനിക്കര എന്നിവർ അറിയിച്ചു പ്രവേശനം സൗജന്യമാണ്

Print Friendly, PDF & Email

Leave a Comment

More News