ആദിവാസി വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ് വിതരണം ചെയ്യണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

പാലക്കാട്: ഒരു വർഷത്തിലധികമായി വിതരണം ചെയ്യാത്ത ആദിവാസി വിദ്യാർത്ഥികളുടെ ഇ ഗ്രാന്റ് ഉടൻ നൽകണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസർക്ക് നിവേദനം നൽകി. ഇ ഗ്രാന്റ് ലഭിക്കാത്ത അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജിലെ വിദ്യാർത്ഥികളുടെ ലിസ്റ്റ് അധികൃതർക്ക് കൈമാറി.

വിദ്യാർത്ഥികളുടെ അപ്ലിക്കേഷൻ സ്റ്റാറ്റസ് പരിശോധിച്ച അധികൃതർ റിന്യൂവൽ പോയിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്ക് എമൗണ്ട് വൈകാതെ ലഭിക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കളെ അറിയിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സനൽകുമാർ, ജില്ല പ്രസിഡന്റ് കെ.എം സാബിർ അഹ്സൻ, ആഷിഖ്, വിഷ്ണു, ഷഹല, അസ് ലിഹ് എന്നിവർ നിവേദക സംഘത്തിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News