പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം; ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം 21ന്

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രവർത്തനോഘ്ടനം ജനുവരി 21-ന് ഞായറാഴ്ച വൈകീട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ വെച്ച് നടത്തപ്പെടും. ചാപ്റ്റർ പ്രസിഡന്റ് റവ.ഡോ.ജോമോൻ ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അനുഗ്രഹീത ആത്മീയ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ സന്ദേശം നൽകും.

റവ. എബി തോമസ് – (വൈസ് പ്രസിഡന്റ്), ബ്രദർ. സാം മേമന (സെക്രട്ടറി) ഡോ. റോജൻ സാം (ജോയിന്റ് സെക്രട്ടറി), ബ്രദർ. ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) രക്ഷാധികാരികൾ: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലിൽ, ബ്രദർ. സജി തട്ടയിൽ എന്നിവരാണ് പുതിയ ചാപ്റ്റർ ഭാരവാഹികൾ .

നോർത്ത് അമേരിക്കയിലുള്ള മലയാളി പെന്തക്കോസ്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ രൂപം കൊണ്ട കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ഭാരവാഹികളായി
രാജൻ ആര്യപ്പള്ളി (പ്രസിഡന്റ്), സാം മാത്യു (വൈസ് പ്രസിസന്റ്), നിബു വെള്ളവന്താനം ( ജനറൽ സെക്രട്ടറി), റവ. എബിൻ അലക്സ് (ജോ.സെക്രട്ടറി), ഡോ. ജോളി ജോസഫ് (ട്രഷറാർ), ഡോ. ഷൈനി സാം (ലേഡീസ് കോർഡിനേറ്റർ) എന്നിവർ പ്രവർത്തിച്ചുവരുന്നു.

Zoom meeting Id: 543 267 7916. Password : 1234

Print Friendly, PDF & Email

Leave a Comment