കളത്തിൽ ഭഗവതി ക്ഷേത്രത്തിൽ കലങ്കരി ഉത്സവം നടത്തി

ചാവക്കാട് മണത്തല കളത്തിൽ ശ്രീരുധിരമാല ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സന്ധ്യയ്ക്ക് കലംകരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. ഭഗവതിക്കും ഉപദേവതകൾക്കും വിശേഷാൽ പൂജകളും സർപ്പപൂജയും ശ്രീരുദ്ര ആഘോഷകമ്മിറ്റിയുടെ ഭജനയും അന്നദാനവും ഉണ്ടായിരുന്നു.

ക്ഷേത്രം മേല്‍ശാന്തി അരുൺ ശാന്തി അടുപ്പിൽ തീ പകര്‍ന്നു. നളിനി മാധവൻ കലംകരിക്കൽ ചടങ്ങിനും ക്ഷേത്രം പ്രസിഡണ്ട് ബാബു ദേവാനന്ദ്, സെക്രട്ടറി സഹദേവൻ, സുധീർ മാധവൻ, സിജിത്ത് തങ്കവേലു എന്നിവർ ആഘോഷങ്ങൾക്കും നേതൃത്വം നല്‍കി.

Print Friendly, PDF & Email

Leave a Comment

More News