തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു

എടത്വ :തലവടി കുന്തിരിക്കൽ സിഎംഎസ് ഹൈസ്കൂളിൽ കരാട്ടെ പരിശീലനം ആരംഭിച്ചു.കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിന് സഹായിക്കുന്നതിന് വിദ്യാലയത്തിൽ കരാട്ടെ പരിശീലനം ആരംഭിച്ചു.

ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു അധ്യക്ഷത വഹിച്ച സമ്മേളനം സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് സാറാമ്മ ജേക്കബ്,സ്കൂൾ ഉപദേശക സമിതി അംഗം സജി എബ്രഹാം, പൂർവ വിദ്യാർത്ഥികളായ ഡോ. ജോൺസൺ വി. ഇടിക്കുള, പ്രകാശ് എം. ജി,സ്റ്റാഫ് സെക്രട്ടറി ആനി കുര്യൻ,കോഴ്സ് കോഓർഡിനേറ്റർ റോബി തോമസ് എന്നിവർ പ്രസംഗിച്ചു. ആദ്യ ബാച്ചിൽ 50 ഓളം കുട്ടികൾക്ക് പരിശീലനം നൽകും. പി എസ് സിന്ധു പരിശീലകയായി പ്രവർത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News