മറിയാമ്മ എബ്രഹാം (ചിന്നമ്മ) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മുണ്ടിയപ്പള്ളി മൈലയ്ക്കൽ എ. എം. എബ്രഹാമിന്റെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ എബ്രഹാം (ചിന്നമ്മ -83) അന്തരിച്ചു.

കവുങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗമാണ് പരേത. ഹൂസ്റ്റൺ സെൻറ് പീറ്റേഴ്സ് സി.എസ്.ഐ ചർച്ച് അംഗവും, വിവിധ സഭാ വിഭാഗങ്ങളിലുള്ള വിശ്വാസ സമൂഹത്തിൻറെ ആത്മീയ കൂട്ടായ്മയായ യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (UCF)സജീവ അംഗവുമായിരുന്നു.

മക്കൾ: റ്റിജു എബ്രഹാം, ജിജു എബ്രഹാം.

മരുമകൾ: ക്രിസ്റ്റിൻ എബ്രഹാം

കൊച്ചുമക്കൾ: ജൊഹാന,എലിയറ്റ്, എസ്രാ

സഹോദരങ്ങൾ: പരേതരായ കെ. ഇ. ഈപ്പൻ, കെ. ഇ. മത്തായി, അമ്മിണി (കവുങ്ങുംപ്രയാർ), കുഞ്ഞുമോൻ, സാറാമ്മ,പൊടിയമ്മ,കുഞ്ഞൂഞ്ഞമ്മ(എല്ലാവരും യു.എസ്.എ)

പൊതുദർശനം 26ന് വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ.(12803 Sugar Ridge blvd,Stafford, Texas 77477) .

27 ന് ശനിയാഴ്ച രാവിലെ 8:30 മുതൽ 11 വരെ ഇമ്മാനുവൽ മാർത്തോമാ പള്ളിയിൽ വെച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ(12800 Westhimer Rd, Houston, Texas 77077) സംസ്കാരവും നടത്തും.
പരേതയുടെ വേർപാടിൽ യു.സി.എഫിന് വേണ്ടി പ്രസിഡണ്ട് മത്തായി കെ. മത്തായി ട്രഷറർ പി. ഐ. വർഗീസ് എന്നിവർ അനുശോചനം അറിയിച്ചു.

വിവരങ്ങൾക്ക്: പി.എം.തോമസ് 281 682 4727, കോശി തെക്കേത്തുണ്ടിയിൽ 832 567 2498

Print Friendly, PDF & Email

Leave a Comment

More News