വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം

ന്യൂയോർക്ക്: വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ   ജനറൽ ബോഡിയോഗം   2024 ലെ     ഭരണസമിതിയെ  തിരഞ്ഞെടുത്തു. ഈ വർഷം അസോസിയേഷന്റെ ഗോൾഡൻ ജൂബിലി വർഷമാണ്. വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അര നൂറ്റാണ്ട് പിന്നിടുബോൾ അത് അമേരിക്കൻ മലയാളീ കുടിയേറ്റത്തിന്റെ  ചരിത്രം കൂടിയാണ് ആഘോഷിക്കപ്പെടുന്നത്.

പുതിയ  പ്രസിഡണ്ടായി വർഗീസ് എം   കുര്യൻ  (ബോബൻ  ) , സെക്രട്ടറി: ഷോളി കുമ്പിളിവേലി   ,ട്രഷറര്‍ : ചാക്കോ പി ജോർജ് (അനി) , വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ ,ജോ. സെക്രട്ടടറി : നിരീഷ് ഉമ്മൻ , ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ്   എന്നിവരെ  തെരഞ്ഞുടുത്തു. .

കമ്മിറ്റി അംഗങ്ങള്‍: തോമസ് കോശി  ,ജോൺ സി വർഗീസ് ,ശ്രീകുമാർ ഉണ്ണിത്താൻ , ജെ . മാത്യൂസ് , എ .വി . വർഗീസ് , ആന്റോ വർക്കി, മാത്യു ജോസഫ് , ജോണ്‍ തോമസ്, കെ . കെ . ജോൺസൻ , ജോ ഡാനിയേൽ , ഗണേശ് നായർ , സുരേന്ദ്രൻ നായർ, ജോൺ കുഴിയാഞ്ഞൾ (ബോബി ),ജോർജ് തങ്കച്ചൻ , വർഗീസ് ചാക്കോ ,ജോൺ ഐസക് , ജോർജ് കുഴിയാഞ്ഞാൽ ,  ടെറൻസൺ തോമസ്   (എക്സ് ഓഫി) .
ഓഡിറ്റേഴ്‌സ് ആയി തോമസ് പായ്കയിൽ , തിപു തരകൻ എന്നിവരും തെരഞ്ഞെടുത്തു.

നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍:    രാജ് തോമസ്, കെ .ജെ . ഗ്രഗറി, രാജൻ ടി ജേക്കബ് , കുരിയാക്കോസ് വർഗീസ് , പുതിയതായി ഇട്ടൂപ്പ് ദേവസ്യ നിയമിതനായി.  ട്രസ്റ്റീ  ബോർഡ് ചെയർമാൻ  ആയി രാജ് തോമസ് നിയമിതനാവും.

നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് ചെയർമാൻ ജോൺ കുഴിയാഞ്ഞൾ (ബോബി ) ഇലക്ഷന് നേതൃത്വം നൽകി.

പ്രസിഡന്റ് എം . വി കുര്യൻ അസോസിയേഷന്റെ ദീർഘകാലമായുള്ള പ്രവർത്തകൻ ആണ് , കമ്മിറ്റി മെംബേർ , ട്രസ്റ്റീ ബോർഡ്‌ മെംബേർ , ട്രഷർ , വൈസ് പ്രസിഡന്റ് , ട്രസ്റ്റീ ബോർഡ് ചെയർ എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അദ്ദേഹം പ്രസിഡന്റ് പദം ഏറ്റെടുക്കുന്നത്. ന്യൂ യോർക്ക് ട്രാൻസിറ്റ് അതോറിറ്റിയുടെ സപ്ലൈ ലോജിസ്റ്റിക്കിന്റെ ചീഫ് ആയി പ്രവർത്തിച്ച അദ്ദേഹം ചുരുക്കം ചില മലയാളികൾ മാത്രം എത്തിച്ചേർന്ന സ്ഥാനമാനങ്ങൾ വഹിക്കുന്ന വ്യക്തിയാണ്. സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ-സാമുദായിക മേഖലകളിൽ അറിയപ്പെടുന്ന അദ്ദേഹം ബ്രോങ്ക്സ് സെന്റ് മേരീസ് ഓർത്തഡോസ് ചർച്ചിന്റെ ട്രസ്റ്റി ,മാനേജിങ് കമ്മിറ്റി മെംബേർ തുടങ്ങി നിരവധി സാമുദായിക മേഖലകളിലും  അദ്ദേഹം പ്രവർത്തിച്ചു വരുന്നു.

സെക്രട്ടറി ഷോളി കുമ്പിളിവേലി ഇത് മൂന്നാം തവണയാണ് അസോസിയേഷൻ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെടുന്നത് ,ന്യൂ യോർക്കിലെ സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിദ്യമാണ് ഷോളി . ഫോമായുടെ റീജിണൽ.വൈസ് പ്രസിഡന്റ് കൂടിയായ അദ്ദേഹം   ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് കൂടിയാണ്. വൈസ്മാൻ ക്ലബ് , ഇന്ത്യൻ കാത്തോലിക് അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിക്കുന്ന വെക്തികൂടിയാണ് ഷോളി കുമ്പിളിവേലി.

ട്രഷർ ചാക്കോ പി ജോർജ് (അനി) അസോസിയേഷന്റെ വളരെ കാലമായുള്ള മെംബർ ആണ്. അസ്സോസിയേഷന്റെ കമ്മിറ്റി മെംബർ ട്രസ്റ്റീ ബോർഡ്‌ മെംബേർ ട്രസ്റ്റി ബോർഡ് ചെയർമാൻ ആയി  രണ്ടു
തവണ സേവനം അനുഷ്‌ടിച്ചിട്ടുള്ള അദ്ദേഹം ന്യൂ യോർക്കിലെ  അറിയപ്പെടുന്ന ബിസിനസ്സ് കാരനാണ്. ദീർഘകാലമായി അഞ്ജലി ട്രാവൽസ്  എന്ന ബിസിനസ്സ്  സംരംഭം  നടത്തിവരുന്ന അദ്ദേഹം ധാരാളം ടൂർപ്ലാനുകലും  നടത്തിവരുന്നു .

വൈസ് പ്രസിഡന്റ് ജോയി ഇട്ടൻ അമേരിക്കൻ മലയാളികൾക്ക് ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്.
ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് , ട്രഷർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതും അസോസിയേഷന്റെ രണ്ടുവട്ടം പ്രസിഡന്റ് ആയ അദ്ദേഹം ആ സ്ഥാനം വഹിച്ചിരുന്ന സമയത്തു  ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച വെക്തിത്വമാണ്. അമേരിക്കയിലും ഇന്ത്യയിലും അറിയപ്പെടുന്ന ചാരിറ്റി പ്രവത്തകൻ കൂടിയാണ് ജോയി ഇട്ടൻ.

ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മൻ ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബേർ ആണ്, അസോസിയേഷന്റെ മുൻ സെക്രെട്ടറി കൂടിയായ അദ്ദേഹം നല്ല ഒരു സ്പോർട്സ് താരാം കൂടിയാണ്. സ്പോർട്സ് ടൂർണമെന്റുകൾ സഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി വരുന്നു. മികച്ച സംഘാടകൻ കൂടിയാണ് നിരീഷ്.

ജോയിന്റ് ട്രഷർ അലക്സാണ്ടർ വർഗീസ് (ബിജു ) അറിയപ്പെടുന്ന ഒരു സംഘടകൻ ആണ്, കഴിഞ്ഞ വര്ഷം അസോസിയേഷന്റെ ട്രഷർ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം പ്രശംസനീയം ആയിരുന്നു.സാമുദായിക മേഖലകളിലും അറിയപ്പെടുന്ന ബിജു സെന്റ് തോമസ് ഓർത്തോഡോസ് പള്ളിയുടെ സജീവ പ്രവർത്തകനാണ്.

അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളീ സംഘടനകളിൽ ഒന്നാണ്   വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷൻ. ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെയാണ് അസോസിയേഷന്റെ എക്കാലത്തേയും    പ്രവർത്തനങ്ങൾ നടത്തുന്നത് .

അസോസിയേഷൻ  ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം ഒരു ചരിത്രമാവുകായണ്‌ .   ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമിയിൽ  ഒത്തുകൂടി അൻപത്   വർഷം  പിന്നിടുക  എന്നത്     ചരിത്രം കുറിക്കുകയാണ്. ഈ വർഷം  ആഘോഷത്തിന്റെ വർഷമാണ്. നിരവധി പദ്ധതികൾ ഈ  കമ്മിറ്റി പ്ലാൻ ചെയ്തു നടപ്പിലാക്കും . ഗോൾഡൻ ജൂബിലി വർഷം അവസ്‌മരണിയമാക്കനുള്ള ഒരുക്കത്തിലാണ്  പുതിയഭാരവാഹികൾ.

തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌  നല്ല ഒരു പ്രവർത്തനം  നടത്താൻ  ഈ  വർഷം കഴിയട്ടെ  എന്ന്   പ്രസിഡന്റ് ടെറസൺ തോമസ് തന്റെ അദ്ധ്യക്ഷ  പ്രസംഗത്തിൽ ആശംസിച്ചു .എല്ലാ സ്വപ്‌നങ്ങളും പൂവിട്ടുകൊണ്ട്‌ ഈ പുതുവര്‍ഷം എല്ലാവര്‍ക്കും ശാന്തിയും സമാധാനവും, സന്തോഷവും, സംതൃപ്‌തിയും, പുത്തന്‍ പ്രതീക്ഷകളും പ്രധാനം ചെയ്യട്ടെ  എന്ന്‌ ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.  ഏവർക്കും വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ  പുതുവത്സരാശംസകള്‍   നേരുന്നു.

Print Friendly, PDF & Email

Leave a Comment

More News