വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാൾ ആഘോഷിച്ചു

ഷിക്കാഗോ: ബെൽവുഡിലുള്ള മാർതോമാ സ്ലീഹാ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ രക്തസാക്ഷിത്വ തിരുന്നാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. ജനുവരി 21 ന് 11.15 ന്റെ ആഘോഷമായ പാട്ടുകുർബാനയ്ക്ക് ഫാ : ഡെമനിക് കുറ്റിയാനി മുഖ്യ കാർമികത്വം വഹിച്ചു. ക്രൈസ്തവ വിശാസത്തിനു വേണ്ടി ഏറെ പീഡകൾ ഏറ്റുവാങ്ങി രക്തസക്ഷിയായ വിശുദ്ധന്റെ ജീവിതം ഇന്നും ഒരോ ക്രൈസ്തവ വിശ്വാസിയ്ക്കും ഏറെ അനുകരണിയമാണെന്ന് അച്ചൻ ഓർമ്മിച്ചിച്ചു .

ജനുവരി 14 ന് ഇടവകജനം ഭക്തിപൂർവം തങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടു പോയ വിശുദ്ധന്റെ കഴുന്ന് തിരികെ കൊണ്ടുവന്ന് നേർച്ചകാഴ്ചകൾ അർപ്പിച്ച് വിശുദ്ധ ദിവ്യബലിയിൽ ഭക്തിപൂർവം പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹങ്ങൾ യാചിച്ചു. ഇടവകയിലെ ഗായക സംഘം മനോഹരവും ഭക്തി നിര്ഭരവുമായ ഗാനങ്ങളിലൂടെ വിശ്വാസികളുടെ വിശുദ്ധ കുർബാനയിലെ പങ്കാളിത്തത്തെ ധന്യമാക്കി.

പ്രതികൂല കാലവസ്ഥയിലും വിശുദ്ധന്റെ കഴുന്നെടുക്കുന്നതിനും , നേർച്ച അർപ്പിക്കുന്നതിനും അൽഭുതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.

ദിവ്യബലിയ്ക്ക് ശേഷം ലദീഞ്ഞ് ഉണ്ടായിരുന്നു. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ട് ചെണ്ട മേളത്തോടെ ദേവലായത്തിൽ നടത്തിയ പ്രദക്ഷിണത്തിന് കൈക്കാരന്മരായ ബിജി സി മാണി , സന്തോഷ് കാട്ടൂക്കാരൻ , വിവിഷ് ജേക്കബ് , ബോബി ചിറയിൽ, ഡേവിഡ് ജോസഫ്, ഷരോൺ തോമസ് എന്നിവർ നേതൃത്വം നൽകി.

ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തിയത് ഇടവകയിലെ അതിരമ്പുഴ നിവാസികളാണ്. ദിവ്യബലിയ്ക്ക് ശേഷം എല്ലാവർക്കും സ്നേഹ വിരുന്ന് ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment