കെഎം ബഷീർ മാധ്യമ അവാർഡ് പ്രഖ്യാപനം വെള്ളിയാഴ്ച

കോഴിക്കോട്: സിറാജ് ദിനപത്രം യൂണിറ്റ് ചീഫ് കെ എം ബഷീറിന്റെ സ്മരണക്കായി മർകസ് പൂർവ വിദ്യാർഥി കൂട്ടായ്മയായ മർകസ് അലുംനി സെൻട്രൽ കമ്മിറ്റി നൽകുന്ന മാധ്യമ അവാർഡ് ജേതാവിനെ വെള്ളിയാഴ്ച കോഴിക്കോട് പ്രഖ്യാപിക്കും.

ഓർമകളിൽ മായാത്ത സ്മരണകൾ ബാക്കിവെച്ച സഹപാഠിക്ക് പൂർവ വിദ്യാർഥികൾ നൽകുന്ന സ്മരണാജ്ഞലി കൂടിയാണ് മാധ്യമ അവാർഡ്. 11111 രൂപയും ഫലകവും ശില്പവും അടങ്ങുന്ന അവാർഡ് ഇത് രണ്ടാം തവണയാണ് നൽകുന്നത്. കഴിഞ്ഞ ഒരു മാസങ്ങൾക്കിടയിൽ ലഭിച്ച നോമിനേഷനുകളിൽ നിന്ന് ജൂറി അംഗങ്ങൾ തിരഞ്ഞെടുത്ത പ്രതിഭക്കാണ് അവാർഡ് സമ്മാനിക്കുക.

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 28 ഞായറാഴ്ച നടക്കുന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലൈവിൽ അവാർഡ് സമ്മാനിക്കും.

 

Print Friendly, PDF & Email

Leave a Comment

More News