ഇസ്രായേലിനെതിരായ വംശഹത്യ കേസിൽ ഐസിജെ വെള്ളിയാഴ്ച ഇടക്കാല വിധി പുറപ്പെടുവിക്കും

വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ വംശഹത്യ കേസിൽ ഇടക്കാല വിധി വേണമെന്ന ദക്ഷിണാഫ്രിക്കയുടെ ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) വെള്ളിയാഴ്ച വിധി പറയും.

ഹീബ്രു മാധ്യമങ്ങൾ പറയുന്നതനുസരിച്ച് ദക്ഷിണാഫ്രിക്കൻ ഉദ്യോഗസ്ഥർ ഇതിനകം ഐസിജെയുടെ ആസ്ഥാനമായ നെതർലാൻഡിലെ ഹേഗിൽ എത്തിയിട്ടുണ്ട്. ഇസ്രായേൽ-ഹമാസ് യുദ്ധം ഐസിജെക്ക് മുമ്പാകെ ഉന്നയിച്ചത് ദക്ഷിണാഫ്രിക്കയാണ്. ഗാസയിൽ ഇസ്രായേൽ നടത്തുന്നത് നരനായാട്ടും വംശഹത്യയുമാണെന്ന് അവര്‍ ആരോപിച്ചിരുന്നു.

വിചാരണയ്ക്കിടെ, വംശഹത്യയുടെ ആരോപണം ഇസ്രായേൽ നിരസിക്കുകയും ആരോപണങ്ങൾ “വളച്ചൊടിച്ച് കെട്ടിച്ചമച്ചതാണെന്നും” പ്രതിരോധത്തിൽ കോടതിയില്‍ പറയുകയും ചെയ്തു.

തങ്ങൾക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും, ഒക്‌ടോബർ 7 ന് “അവരുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി, ക്രൂരത അഴിച്ചുവിടുകയും 1200 പേരെ കൊന്നൊടുക്കുകയും ചെയ്ത” ഹമാസിനെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ഇസ്രായേൽ പറഞ്ഞു. ഗാസയിൽ 240 പേരെ ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയതായും ഇസ്രായേൽ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News