മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ – സിറോ മലബാർ സഭയുടെ സമാധാനത്തിന്റെ ദൂതൻ

സിറോ മലബാർ സഭയിൽ പുതിയ സഭാ തലവൻ വന്നു. ബിഷപ്പ് മാർ റാഫേൽ തട്ടിൽ സഭയുടെ തലവനായി അഭിഷിക്തനുമായി. സൗമ്യനും സരസനും പ്രാസംഗികനുമായ വ്യക്തിത്വത്തിന്റെ ഉടമയാണ് മാർ തട്ടിൽ. സഭയിലുള്ളവരോടൊപ്പം സഭയെ സ്നേഹിക്കുന്നവരും ഏറെ പ്രതിക്ഷയോടെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ കാണുന്നത്.

കാരണം അത്രക്ക് കലുഷിതമായ ഒരവസ്ഥ നിലനിൽക്കുന്ന സമയത്താണ് അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ കൂടിയാണ് സഭ കടന്നുപോകുന്നത്. ഭൂമിയിടപാടിൽ വെന്തുരുകിക്കൊണ്ടിരിന്നപ്പോഴാണ് ഏകികൃത കുർബ്ബാന വിഷയത്തിൽസഭ മറ്റൊരു പ്രതിസന്ധിയിലേക്ക് വീഴുന്നത്. വറചട്ടിയിൽ നിന്ന് എരിതീയിൽ എന്നപോലെയായിരുന്നു സിറോ മലബാർ സഭ. ഈ രണ്ട് വിഷയങ്ങളും സഭയെ പ്രീതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് നയിച്ചു എന്നതാണ് സത്യം. ഇതുപോലൊരു പ്രതിസന്ധി സിറോ മലബാർ സഭയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം.

ഭൂമിയിടപാടിൽ സഭ നേതൃത്വം കോടതി കയറിയപ്പോൾ ഏകികൃത കുർബ്ബാന വിഷയത്തിൽ ഉണ്ടായ തർക്കത്തിൽ അവരുടെ ആസ്ഥാന ദേവാലയമായ സെൻറ് മേരീസ് ബസലിക്കയുടെ അൾത്താര വരെ തകർക്കപ്പെടുകയും ബസലിക്ക അനിശ്ചിതമായി അടച്ചിടുകയുമുണ്ടായി. അങ്ങനെ സഭയെ ഇരു വിഷയങ്ങളും കൂടി വരിഞ്ഞുമുറുക്കുകയും പൊതുമദ്ധ്യത്തിൽ അപഹാസ്യപ്പെടുത്തുകയും ചെയ്തുയെന്നതാണ് സത്യം. സഭയ്ക്കുള്ളിൽ പരസ്പ്പരം പോരാടിയവർ തെരുവിലേക്കും പിന്നീട് കോടതിയിലേക്കും വരെ എത്തുകയാണുണ്ടായത്. ഭൂമിയിടപാടിൽ രണ്ട് ചേരിയായി തിരിഞ്ഞത് തെക്കും വടക്കുമാണെങ്കിൽ ഏകികൃത കുർബ്ബാനയിൽ കൽദായ വാദികളും പാരമ്പര്യ വാദികളുമായിയിരുന്നു ഏറ്റുമുട്ടിയത്. സിനഡും പാരമ്പര്യക്കാരുമെന്നും അതിനെ വിളിക്കാം. സിറോ മലബാർ സഭയിലെ എല്ലാ ദേവാലയങ്ങളിലും അൾത്താര അഭിമുഖ കുർബ്ബാന നടത്തണമെന്ന് സിനഡ് തീരുമാനിച്ചപ്പോൾ അതിനെ സഭയുടെ ആസ്ഥാന രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദീകരും വിശ്വാസികളും എതിർക്കുകയുണ്ടായി. എന്നാൽ സിനഡ് ആ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ പ്രശ്‍നം പ്രതിഷേധത്തിലേക്കും പിന്നീട് പ്രതിരോധത്തിലേക്കും പോയതോടെ കുർബ്ബാന വിഷയം വിവാദത്തിന് കാരണമായി.

ഇരുകൂട്ടരുടെയും അഭിമാനത്തിന്റെ പ്രശ്നമായപ്പോൾ ആരും വിട്ടുകൊടുക്കാൻ തയ്യാറായില്ല. അതോടെ കുർബ്ബാന വിഷയം ഒരു
പോരാട്ടത്തിലെക്കെ എത്തിച്ചേർന്നു. പ്രശ്ന പരിഹാരത്തിനായി മാർ കുരിയിലിനെ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചെങ്കിലും അദ്ദേഹത്തിന് അതിൽ പരിഹാരം കാണാനായില്ല. അതിനെ തുടർന്ന് അദ്ദേഹം രാജിവെയ്ക്കുകയുണ്ടായി. മേജർ ആർച്ചു ബിഷപ്പ് ആയിരുന്ന മാർ ആലഞ്ചേരിയിൽ അഡ്മിനിസ്‌ട്രേറ്റീവ് അധികാരങ്ങൾ വത്തിക്കാൻ എടുത്തു മാറ്റുകയുമുണ്ടായതോടെ വിവാദം മറ്റൊരു തലത്തിലെ നീങ്ങുകയും ചെയ്തു. സിനഡ് അനുകൂലികളായ വൈദീകർ കുർബ്ബാന
അർപ്പിക്കാനായി എത്തിയപ്പോൾ അതിനെ എതിർത്തുകൊണ്ട് മറുഭാഗം രംഗത്ത് വന്നപ്പോൾ അതെ കയ്യകളിയിൽ കലാശിക്കുകയാനുണ്ടായത്. സിനഡ് നിയമപരമായി നീങ്ങിയപ്പോൾ അതിനെ ശക്തമായ രീതിയിൽ എത്തിക്കുകയാണ് ജനാഭിമുഖ കുർബ്ബാനക്കാർ ചെയ്തത്. ആ എതിർപ്പിൽ സിറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയമായ സെൻറ് മേരിസ്
ബസലിക്കയുടെ അൾത്താര വരെ തകർക്കപ്പെടുകയുണ്ടായി. അതിനെ തുടർന്ന് ബസലിക്ക അനിശ്ചിതമായി പുട്ടുകയുണ്ടായി. സഭയുടെ ചരിത്രത്തിലെ കറുത്ത ദ്ധ്യായമായി അതിനെ വിശേഷിപ്പിക്കാം. കുർബ്ബാന ചൊല്ലാത്ത അൾത്താരയായി ഇന്നത് മാറിയത് സഭയെ അപമാനപ്പെടുത്തുന്നു.

പ്രശ്നപരിഹാരമെന്നോണം മേജർ ആഴ്ച്ച ബിഷപ്പിനെയും അഡ്മിനിസ്ട്രേറ്ററിനെയും തൽസ്ഥാനത്തുനിന്നെ നീക്കുകയും മാർ
ബോസ്കോ പുത്തൂരിനെ പുതിയ അഡ്മിനിസ്ട്രേറ്ററായ നിയമിക്കുകയും ചെയ്തു. അതിനെ തുടർന്നു നടന്ന സിനഡിൽ പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫിൽ തട്ടിലിനെ തിരഞ്ഞെടുത്തത്. സഭ വിശ്വാസികൾ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടിപ്പിനെ കാണുന്നത്. സഭയെ ഏറെ കളങ്കപ്പെടുത്തി കുർബാന വിഷയത്തിൽ അദ്ദേഹം ഉചിതമായ തിരുമാനമെടുക്കുമെന്നാണ്. എല്ലാവരുമായി ചർച്ചക്ക് താൻ തയ്യാറാണെന്ന് അദ്ദേഹം സ്ഥാനമേറ്റെടുത്തയുടൻ പറഞ്ഞത് ഒരു പ്രത്യാശ നൽകുന്നതാണ്. എന്നാൽ സിനഡ് അവസാനിച്ചപ്പോൾ പുറത്തിറക്കിയ കൽപ്പനയിൽ ഏകികൃത കുർബ്ബാന എല്ലാ പള്ളികളിലും നടതണമെന്ന് പറയുകയും ചെയ്തത് പ്രത്യാശക്ക് മങ്ങലേൽപ്പിച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ
മിക്ക പള്ളികളിലും ആ കൽപ്പന വായിക്കാതെ അവർ തങ്ങളുടെ പ്രതിഷേധത്തിൽ ഉറച്ചു നിന്നതോടെ പ്രശ്നപരിഹാരം വീണ്ടും ഒരു പ്രശ്നമായി മാറി. യാതൊരു വിട്ടുവീഴ്ചയ്ക്കും സിനഡും എതിർക്കുന്നവരും തയ്യാറല്ല എന്നതാണ് ഇതിൽ വ്യക്തമാകുന്നത്. ഇവിടെ മേജർ ആഴ്ച്ച ബിഷപ്പിന് എന്ത് ചെയ്യാൻ കഴിയുമെന്നാണ് ഇപ്പോഴുള്ള ചോദ്യം. ഒത്തുതീർപ്പ് എന്നത് എങ്ങനെ. അതിൽ വിട്ടുവീഴ്ച ആരുടെ ഭാഗത്തുനിന്നും ഉണ്ടാകും.

അങ്ങനെ നിരവധി ചോദ്യങ്ങലുയരുമ്പോൾ അതിനെ ഉത്തരം കണ്ടെത്തേണ്ട ചുമതല മാർ തട്ടിലിലാണ്. പന്ത് മാർ തട്ടിലിന്റെ കോർട്ടിലാണ് ഇപ്പോൾ. അദ്ദേഹം ആരെയും വേദനിപ്പിക്കാതെ ഒരു നടപടിക്കെ മുതിരുമോ എന്നതാണ് ഒരു ചോദ്യം. വിശ്വാസവും വിവേകവും ഒരുപോലെ വേണ്ടതാണ് ഈ വിഷയത്തിൽ. പക്വതയോടെയും വിട്ടുവീഴ്ച മനോഭാവത്തോടെയും വേണം ഈ വിഷയത്തിൽ ഇടപെടാൻ. മാർ തട്ടിൽ പക്വതയും വിട്ടു വീഴ്ച മനോഭാവവും ഉള്ള മനസിനെ ഉടമയാണ്. മെയ്‌വഴക്കമുള്ള ഒരഭ്യാസിയെപോലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയും.
അങ്ങനെ അദ്ദേഹത്തിന് സാധിച്ചാൽ സഭയുട ചരിത്ര താളുകളിൽ ആ നാമം ആലേഖനം ചെയ്യപ്പെടും. എന്നാൽ അതിനുമുൻപ് അദ്ദേഹം കല്ലും മുള്ളും നിറഞ്ഞ വഴികൾ തടേണ്ടി വരും. എത്രമാത്രം കൈപ്പുനീർ കുടിക്കേണ്ടി വരും. കുരിശിലെ കഷ്ടപ്പാടിനൊടുവിൽ മഹത്തായ സന്തോഷമായിരുന്നു എന്ന് ഓർക്കുക.

Print Friendly, PDF & Email

Leave a Comment

More News