രാശിഫലം (ജനുവരി 27 ശനി)

ചിങ്ങം: നിങ്ങൾക്ക്‌ മാന്ദ്യഫലങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. എന്നാൽ, രണ്ടാം പകുതിയിൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടാം. പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഇന്ന് ഒരു തീരുമാനം എടുക്കാന്‍ ശ്രമിക്കരുത്. ആലോചിച്ച് മാത്രം മറ്റുള്ളവരുമായി ആശയവിനിമയത്തില്‍ ഏര്‍പ്പെടുക. ബന്ധുക്കളോടും അയൽക്കാരോടും തർക്കിക്കാൻ നില്‍ക്കരുത്.

കന്നി: മിതമായ അനുഭവങ്ങള്‍ നല്‍കുന്ന ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. നിങ്ങൾ ശാന്തരായിരിക്കും. മാനസികമായി, ശാരീരികമായി, വ്യക്തിപരമായി അനുകൂലമായ ദിനമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് കാര്യങ്ങൾ വളരെ രസകരവും അനുകൂലവുമാണ്. എന്നിരുന്നാലും, ദിവസത്തിന്‍റെ രണ്ടാം പകുതിയിൽ നിങ്ങൾക്ക് ചില വ്യത്യസ്‌തമായ ഫലങ്ങള്‍ ലഭിച്ചേക്കാം.

തുലാം: ശോഭയുള്ളതും മനോഹരമായതുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. കൂടുതല്‍ സന്തോഷം ഇന്ന് നിങ്ങളുടെ ജീവിതത്തിലേക്ക് വന്നുചേരും. ഉദ്യോഗാര്‍ഥികള്‍ക്ക് സാമ്പത്തിക നേട്ടത്തിനും സാധ്യത.

വൃശ്ചികം: സമാധാനത്തോടെയും നല്ല ആരോഗ്യത്തോടെയും നിങ്ങള്‍ക്ക് ഈ ദിവസം ചെലവഴിക്കാം. യാത്രകള്‍ക്ക് സാധ്യത. നിശ്ചിത സമയത്തിനുള്ളില്‍ ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടങ്ങള്‍ക്കും സാധ്യത.

ധനു: ഈ പ്രഭാതം എന്നെത്തേയും പോലെ എപ്പോഴും രസകരവും ആനന്ദദായകവും ആയിരിക്കില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ മനഃസ്ഥിതി പലകാര്യങ്ങളും ചെയ്യുന്നതില്‍ നിന്നും, നിങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിക്കുമെങ്കിലും, പരിചയസമ്പന്നത ചിലകാര്യങ്ങളില്‍ അത്തരം ഫലങ്ങള്‍ നല്‍കണമെന്നില്ല. നിങ്ങൾ ഇന്ന് സാമ്പത്തിക പരാധീനത അനുഭവിച്ചേക്കാം.

മകരം: കുടുംബവുമായും പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ആസൂത്രണം ചെയ്‌ത് പുതിയ പദ്ധതികള്‍ തുടങ്ങാന്‍ പറ്റിയ ദിവസം. ദിവസാവസാനം ചെലവുകള്‍ ഉയരാന്‍ സാധ്യത. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക.

കുംഭം: ആനന്ദകരമായ ഒരു ദിവസമാണ് നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്. വസ്ത്രം, ആഭരണങ്ങൾ എന്നിവയോടുള്ള അഭിനിവേശം കാരണം നിങ്ങൾ നല്ലൊരു തുക അതിനായി ചെലവഴിക്കാൻ ശ്രമിക്കും. വിലപേശലുകൾക്കും വാങ്ങലുകള്‍ക്കും ഏറ്റവും നല്ല ദിവസമായിരിക്കും ഇന്ന്. ഈ ദിവസം പരമാവധി ആസ്വദിക്കാന്‍ ശ്രമിക്കുക.

മീനം: നിങ്ങള്‍ക്ക് ഇന്ന് ഒരു ശരാശരി ദിവസം മാത്രമായിരിക്കും. ബഹു സാംസ്‌കാരിക ആകർഷണങ്ങളിൽ നിന്ന് അകന്ന് നിൽക്കാന്‍ ശ്രമിക്കുക. കാരണം അത് വളരെ പ്രയോജനകരമല്ല. ഒപ്പം ബൗദ്ധിക സംഭാഷണങ്ങളിൽ പങ്കെടുക്കുന്നത് വാദപ്രതിവാദങ്ങൾ ഉണ്ടാകുന്നതിന് ഇടയാകുകയും ചെയ്തേക്കാം. പുതിയ ജോലികൾ ചെയ്യുന്നതിന് ഇന്നത്തെ ദിവസം തടസമായേക്കാം. ഇന്നത്തെ ദിവസം നല്ലതല്ലാത്തതിനാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുക.

മേടം: സുഹൃത്തുക്കളുമായും അയൽക്കാരുമായും ചില ബൗദ്ധികമായ ചർച്ചകളിൽ ഇന്ന് നിങ്ങൾ ഏർപ്പെടാൻ സാധ്യത. അവ ചൂടേറിയ വാദമുഖങ്ങളായി മാറിയേക്കാം. ചില ആശങ്കകള്‍ നിങ്ങളുടെ മനസിനെ അസ്വസ്ഥമാക്കിയേക്കാം. ശാരീരികമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. യാത്ര പദ്ധതികള്‍ മാറ്റിവയ്‌ക്കാന്‍ ശ്രമിക്കുക.

ഇടവം: ഇന്ന് വികാരങ്ങൾ പല കാര്യങ്ങളേയും തെറ്റായ വഴിക്ക് കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. പല് കാര്യങ്ങളും കൃത്യ സമയത്ത് ചെയ്‌ത് തീര്‍ക്കാനാകുമെന്നതിനാല്‍ നിങ്ങൾക്ക് ആശ്വാസമുണ്ടാവാം. ഇന്ന് മുഴുവന്‍ നിങ്ങൾ ഉല്ലാസവാനായി കാണപ്പെടുന്നതായിരിക്കും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് നിങ്ങൾക്ക് പ്രയോജനകരമാണ്.

മിഥുനം: നിരാശയും അശുഭാപ്‌തിവിശ്വാസവും നിങ്ങളുടെ മനസ്സിൽ അടിവരയിടുന്നതിനാല്‍ ഇന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകാന്‍ സാധ്യത. നിങ്ങളുടെ ആരോഗ്യം ഇന്ന് നിങ്ങൾക്ക് മെച്ചപ്പെട്ടതാകണമെന്നില്ല. വീട്ടിൽത്തന്നെയുള്ള കാര്യങ്ങളില്‍ നിന്നും നിങ്ങൾ പിന്മാറാനിടയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നിരുന്നാലും, ദിവസത്തിന്‍റെ മധ്യഭാഗത്തോടെ നിങ്ങള്‍ക്ക് അനുകൂലമായ സംഭവങ്ങള്‍ ഉണ്ടായേക്കാം.

കര്‍ക്കടകം: കലാപരമായ കഴിവുകള്‍ പ്രകടമാക്കാന്‍ പറ്റിയ അവസരം. ബിസിനസ് മേഖലയില്‍ പുതിയ പങ്കാളിത്തം ആരംഭിക്കാന്‍ ശരിയായ സമയം. ഈ ദിവസത്തെ നല്ല രീതിയില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. പ്രിയപ്പെട്ടവരുമായി ഒരു യാത്രയോ പാര്‍ട്ടിയോ പദ്ധതിയിടാം.

Print Friendly, PDF & Email

Leave a Comment

More News