ദൈവദാസൻ മാർ. മാത്യു മാക്കിൽ പിതാവിന്റെ ചരമ വാർഷികാചരണം

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദൈവാലയത്തിൽ ദൈവദാസൻ മാർ. മാത്യു മാക്കിൽ മെത്രാന്റെ 110-ാമത് ചരമ വാർഷികം ആചരിച്ചു. അനുസ്മരണ ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും ഫൊറോനാ വികാരി റവ. ഫാ. തോമസ് മുളവനാൽ നേതൃത്വം നൽകി. അസി. വികാരി റവ. ഫാ ബിൻസ് ചേത്തലിൽ സഹകാർമികനായിരുന്നു.

അതിരൂപതയുടെ മാർഗ്ഗദർശിയും ദൈവാശ്രയ ജീവിതത്തിന്റെ ശ്രേഷ്‌ഠമാതൃകയും ആയിരുന്നു ഭാഗ്യസ്മരണാർഹനായ മാക്കിൽ മത്തായി മെത്രാനെന്ന് ഫാ. തോമസ് മുളവനാൽ അനുസ്മരിച്ചു. വി. കുർബാനയ്ക്കും തിരുകൾമ്മങ്ങൾക്കും ശേഷം നേർച്ച വിതരണവും നടന്നു. മോനായി – പ്രിയ മാക്കിൽ കുടുംബമാണ് നേർച്ച ഏറ്റെടുത്ത് നടത്തിയത്.

Print Friendly, PDF & Email

Leave a Comment

More News