എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

ഖത്തര്‍ ദേശീയ കായികദിനാചരനത്തോടനുബന്ധിച്ച് ഫെബ്രുവരി 23 ന്‌ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.

100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായി വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ദിവ കാസറഗോഡ്, കണ്ണൂര്‍ സ്ക്വാഡ്, വയനാട് വാരിയേഴ്സ്, കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്, ഫീനിക്സ് പാലക്കാട്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്, കൊച്ചിന്‍ ടസ്കേര്‍സ്, കോട്ടയം ബ്ലാസ്റ്റേര്‍സ്, ആലപ്പി ഫൈറ്റേര്‍സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നീ ടീമുകളാണ്‌ ഇത്തവണത്തെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മാറ്റുരക്കുക. മീറ്റിന്റെ ഭാഗമായി വര്‍ണ്ണാഭമായ ടീം പരേഡും കുടുംബങ്ങള്‍ക്കായി വിനോദ മത്സരങ്ങളും സംഘടിപ്പിക്കും.

ജില്ലാ ടീമുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടീം മാനേജര്‍മാരായ സിയാദലി (ദിവ കാസറഗോഡ് 66340811),ശംസുദ്ദീന്‍ (കണ്ണൂര്‍ സ്ക്വാഡ് 55298247), അനസ് മുഹമ്മദ് (വയനാട് വാരിയേഴ്സ് 50839594), മുഹ്സിന്‍ ഓമശ്ശേരി (കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ് 55561759), ഇസ്മായില്‍ (മലപ്പുറം കെ.എല്‍ 10 ലെജന്റ്സ് 55626841), മുനീര്‍ (ഫീനിക്സ് പാലക്കാട് 33964976), നസീം മേപ്പാട്ട് (തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ് 55993113), ഷിയാസ് വലിയകത്ത് (കൊച്ചിന്‍ ടസ്കേര്‍സ് 70795117), നിയാസ് ഇസ്മയില്‍ (കോട്ടയം ബ്ലാസ്റ്റേര്‍സ് 55252720), ഹാഷിം എം.ഡി (ആലപ്പി ഫൈറ്റേര്‍സ് 31122497), ജോണ്‍സണ്‍ ജോണ്‍ (ചാമ്പ്യന്‍സ് പത്തനംതിട്ട 77010117), ഷബീര്‍ ഷാജഹാന്‍ ( കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ് 66737108), റിയാസ് മഹീന്‍ (ട്രിവാന്‍ഡ്രം റോയല്‍സ് 50472713) തുടങ്ങിയവരെ ബന്ധപ്പെടാവുന്നതാണ്‌.

വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ഓഫറോള്‍ ചാമ്പ്യന്മാര്‍ക്ക് ട്രോഫിയും നല്‍കും. ഉദ്ഘാടന സമാപന സെഷനുകളിലായി കായികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

Print Friendly, PDF & Email

Leave a Comment

More News