വേൾഡ് മലയാളി കൗൺസിൽ (WMC) അമേരിക്ക റീജിയന്റെ പതിനാലാമതു ബൈനിയൽ കോൺഫറൻസ് ഏപ്രിൽ 5 ,6,7 തീയതികളിൽ ഒർലാണ്ടോയിൽ

ഒർലാണ്ടോ: ലോകമെമ്പാടും പടർന്നു പന്തലിച്ചുകിടക്കുന്ന ഏറ്റവും വലിയ മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ശക്തമായ റീജിയനുകളിൽ ഒന്നായ അമേരിക്ക റീജിയന്റെ പതിനാലാമത്‌ ബൈനിയൽ കോൺഫറൻസ് ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഏപ്രിൽ 5 ,6,7 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചതായി അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ജനറൽ സെക്രട്ടറി അനീഷ് ജയിംസ്, ട്രഷറർ സജി പുളിമൂട്ടിൽ എന്നിവർ അറിയിച്ചു.

ഫ്ലോറിഡ പ്രൊവിൻസ് ആതിഥേയത്വം വഹിക്കുന്ന പ്രസ്‌തുത കോൺഫറൻസിന് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് പ്രൊവിൻസ് ചെയർമാൻ മാത്യു തോമസ്, പ്രസിഡന്റ് സോണി കണ്ണോട്ടുതറ എന്നിവർ അറിയിച്ചു. കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിലേക്കായി അശോക് മേനോൻ ചെയർമാനായും രഞ്ജി ജോസഫ്, സോണി കണ്ണോട്ടുതറ എന്നിവർ കോ- ചെയറായും, ഡോ. അനൂപ് പുളിക്കൽ പി.ആർ.ഓ ആയും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നവർ തോമസ് ദാനിയേൽ (രജിസ്ട്രേഷൻ കമ്മിറ്റി), ആലിസ് മാഞ്ചേരി (റിസപ്ഷൻ കമ്മിറ്റി), സ്മിത സോണി (പ്രോഗ്രാം കമ്മിറ്റി), മാത്യു തോമസ് (ഫിനാൻസ് കമ്മിറ്റി), സ്കറിയ കല്ലറക്കൽ (ഫുഡ് കമ്മിറ്റി ), ലിൻഡോ ജോളി (സ്പോൺസർഷിപ് കമ്മിറ്റി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ഈ കോൺഫറൻസിന്റെ വിജയത്തിനുവേണ്ടി രൂപീകരിച്ചതായി അറിയിച്ചു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഭാരവാഹികളെ കൂടാതെ അമേരിക്കയിലെയും കേരളത്തിലെയും സാമൂഹിക സാംസ്‌കാരികരംഗത്തെ പല പ്രമുഖ വ്യക്തിത്തങ്ങളും ഈ കോൺഫെറൻസിൽ പങ്കെടുക്കുന്നതായി എ ആര്‍ ജനറൽ സെക്രട്ടറി അനീഷ് ജയിംസ് അറിയിച്ചു.

പതിമൂന്നാമത് ബൈനിയൽ കോൺഫറൻസ് ന്യൂജേഴ്‌സി, സൗത്ത് ജേഴ്‌സി പ്രൊവിൻസുകളുടെ ആതിഥേയത്തിൽ ഒരു മികച്ച വിജയമായിരുന്നു. ഏവരെയും ബൈനിയൽ കോൺഫറൻസിന്റെ വിജയത്തിനായി ഒർലാണ്ടോയിലേക്ക് സ്വാഗതം ചെയ്യുന്നതായി W M C ഫ്ലോറിഡ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. WMC യുടെ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രഷറർ സാം ഡേവിസ് മാത്യു എന്നിവർ അമേരിക്ക റീജിയൻറെ പതിനാലാമതു ബൈനിയൽ കോൺഫറൻസിന്റെ വിജയത്തിന് എല്ലാ വിധ ആശംസകളും നേരുന്നതായി അറിയിച്ചു .

Print Friendly, PDF & Email

Leave a Comment

More News