മർകസ് അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ് സമാപിച്ചു

കോഴിക്കോട്: ഫെബ്രുവരി 3 ന് നടക്കുന്ന മർകസ് സനദ് ദാന, ഖത്മുൽ ബുഖാരി സമ്മേളനത്തിന്റെ ഭാഗമായി നടന്ന അലുംനി ഡെലിഗേറ്റ്സ് കോൺക്ലേവ് സമാപിച്ചു. രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ നടന്ന കോൺക്ലേവിൽ വിവിധ സെഷനുകളിലായി 12 രാഷ്ട്രങ്ങളിൽ നിന്നുള്ള പൂർവവിദ്യാർഥികൾ സംബന്ധിച്ചു. പ്രതിനിധി സമ്മേളനം മർകസ് ഡയറക്ടർ ജനറലും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മ്ദ് ഫൈസി ഉദ്ഘാടനം ചെയ്തു. അലുംനി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ ആശംസയർപ്പിച്ചു.

ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന ‘വിത്ത് ദ ലെജൻഡ്’ സെഷനിൽ മർകസ് സ്ഥാപകൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സദസ്സുമായി സംവദിച്ചു. മർകസിന്റെ സന്ദേശവും പ്രവർത്തനവും ലോകവ്യാപകമായി പ്രചരിപ്പിക്കാനും മർകസ് മാതൃക വ്യാപിപ്പിക്കാനും പൂർവ വിദ്യാർത്ഥികൾ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. അലുംനി പാർലിമെന്റ്, ബ്രില്ലെന്റ് ടാൽക്, മെന്റേഴ്സ് ഇന്ററാക്ഷൻ തുടങ്ങി പൂർവവിദ്യാർഥികളുടെ സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ ഉന്നമനത്തിനുതകുന്ന വിവിധ സെഷനുകളും കോൺക്ലേവിന്റെ ഭാഗമായി നടന്നു.

ഒരു ലക്ഷത്തി എൺപതിനായിരത്തിൽ പരം വരുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അലുംനി സെൻട്രൽ കമ്മിറ്റിയുടെ പാർലിമെന്റിൽ അടുത്ത രണ്ട് വർഷത്തെ ഭരണ സമിതി നിലവിൽ വന്നു. കഴിഞ്ഞ സംഘടനാ വർഷത്തെ അവലോകനവും വരും വർഷങ്ങളിലേക്കുള്ള പദ്ധതിയവതരണവും കോൺക്ലേവിൽ നടന്നു. മർകസ് നാഷണൽ മിഷൻ, ഹയാതി ആപ്പ്, മൈ മർകസ്, മൈ ഡിഗ്നിറ്റി, ചാരിറ്റി ഡ്രൈവ് തുടങ്ങിയ വിവിധ പദ്ധതികൾ ചടങ്ങിൽ അവതരിപ്പിച്ചു. പൂർവവിദ്യാർഥി കമ്മിറ്റികളായ ഓസ്‌മോ, ഓസ്മക്, ബോഡിങ്, അത്ഖ, യുനാനി, പ്രിസം പ്രതിനിധികൾ സംസാരിച്ചു. കോൺക്ലേവിൽ സയ്യിദ് സ്വാലിഹ് ശിഹാബ് ജിഫ്‌രി, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവൻതുരുത്തി, അശ്റഫ്‌ അരയങ്കോട്, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ഉനൈസ് മുഹമ്മദ്, അക്ബർ ബാദുഷ സഖാഫി, ശമീം കെകെ, അബ്ദുലത്തീഫ് സഖാഫി, ജൗഹർ കുന്ദമംഗലം, ഹനീഫ് അസ്ഹരി, സാദിഖ് കൽപള്ളി, മിസ്‌തഹ് മൂഴിക്കൽ, ജബ്ബാർ നരിക്കുനി, സലാം മണ്ണാറക്കൽ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News