രഞ്ജിത് ശ്രീനിവാസൻ കേസിന്റെ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ട നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെയും കോടതി നടപടിക്കെതിരെയും അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശി നസീർ മോൻ, തിരുവനന്തപുരം സ്വദേശി റാഫി, ആലപ്പുഴ സ്വദേശി നവാസ്, അമ്പലപ്പുഴ സ്വദേശി ഷാജഹാൻ എന്നിവരാണ് അറസ്റ്റിലായത്.

രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ വിധി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനെതിരെ സൈബർ പോലീസ് അന്വേഷണം ഊർജിതമാക്കിയതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സൂചനയുണ്ട്. അപകീർത്തികരമായ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിർണായക നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News