സൈമൺ വാളച്ചേരിലിന്റെ മാതാവ് അന്നമ്മ ചാക്കോ അന്തരിച്ചു; സംസ്കാരം ഫെബ്രുവരി 10 ന്

ഹ്യൂസ്റ്റണ്‍: കുമരകം സെന്റ് മേരീസ് ഡിസ്പന്‍സറിയുടെ ഉടമയും പരേതനായ ചാക്കോ വാളച്ചേരിയുടെ ഭാര്യയും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റും നേര്‍ക്കാഴ്ച പത്രം ചീഫ് എഡിറ്ററുമായ സൈമൺ വാളച്ചേരിലിന്റെ മാതാവുമായ അന്നമ്മ ചാക്കോ വാളച്ചേരില്‍ (91വയസ്സ്)   ടെന്നസിയിലെ നാഷ്‌വില്ലിൽ അന്തരിച്ചു. പരേത ഉഴവൂര്‍ ചീക്കപ്പാറ കുടുംബാംഗമാണ്.

മക്കള്‍: സൈമണ്‍ ചാക്കോ വാളച്ചേരില്‍ (ഹൂസ്റ്റണ്‍, നേര്‍ക്കാഴ്ച ചീഫ് എഡിറ്റര്‍ ), അലക്‌സ് ചാക്കോ വാളച്ചേരില്‍ (ഓസ്‌ട്രേലിയ), പുഷ്പ കാപ്പില്‍ (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്‌വില്‍)

മരുമക്കള്‍: എല്‍സി സൈമണ്‍ ചാമക്കാല(ഹൂസ്റ്റണ്‍), മെയ്‌സി അലക്‌സ് വലിയ പുത്തന്‍പുരയ്ക്കല്‍ (ഓസ്‌ട്രേലിയ), പ്രദീപ് കാപ്പില്‍ (ഡാളസ്), മനു ജോസഫ് കല്ലേല്ലിമണ്ണില്‍ (നാഷ്‌വില്‍)

കൊച്ചുമക്കള്‍: അഞ്ജലി വാളച്ചേരില്‍, അലന്‍ വേലുപറമ്പില്‍, അജിത്ത് വാളച്ചേരില്‍., ആല്‍ഫ്രഡ് വാളച്ചേരില്‍, അബി കാപ്പില്‍, ആല്‍ബി കാപ്പില്‍, ആല്‍ഫ്രഡ് കാപ്പില്‍, ഡിലീഷ്യ വാളച്ചേരില്‍ , മര്‍ലോണ്‍ വാളച്ചേരില്‍.

സംസ്‌കാരം ഫെബ്രുവരി 10ന് നാഷ്‌വില്ലിയിലെ അലക്‌സാണ്ടര്‍ ഫ്യൂണറല്‍ ഹോമില്‍. രാവിലെ 9 മുതല്‍ 10 വരെ പൊതുദര്‍ശനം. 10ന് വിശുദ്ധ കുര്‍ബാനയും സംസ്‌കാര പ്രാര്‍ത്ഥനകളും.(Alexander Funeral Home,  584 Nashville Pike, Gallatin Tennessee 37066) സംസ്കാര ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം
ഗ്രേസ് ഗാർഡനിൽ സംസ്കരിക്കും.

ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വാളച്ചേരിലിന്റെ മാതാവിന്റെ നിര്യാണത്തിൽ ഐപിസിഎൻഎ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ അനുശോചിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളായ ജീമോൻ റാന്നി, മോട്ടി മാത്യു,   അജു വാരിക്കാട്, സജി പുല്ലാട്, രാജേഷ് വർഗീസ്, അനിൽ ആറന്മുള,  ജോയ് തുമ്പമൺ, ഫിന്നി രാജു, ശങ്കരൻകുട്ടി, ജോർജ് തെക്കേമല, ജോർജ് പോൾ തുടങ്ങിയവർ സൈമന്റെ ഭവനത്തിലെത്തി ഹൂസ്റ്റൺ ചാപ്റ്ററിന്റെ അനുശോചനം അറിയിച്ചു. .

Print Friendly, PDF & Email

Leave a Comment

More News