ജനമിത്ര പുരസ്കാരം ലഭിച്ച കൃഷ്ണരാജ് മോഹനന് മന്ത്രയുടെ അനുമോദനം

സാമൂഹ്യ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനക്കും ഐ ടി രംഗത്തെ മികച്ച പ്രകടനത്തിനും മന്ത്ര നിയുക്ത പ്രസിഡന്റ് കൃഷ്ണരാജ് മോഹനന് ജനമിത്ര പുരസ്കാരം ലഭിച്ചു. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ ജനമിത്ര പുരസ്കാരങ്ങൾ തിരുവനന്തപുരത്തു ഫോർട്ട്‌ മാനർ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ വിതരണം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പുരസ്കാരങ്ങൾ നൽകി. സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അദ്ധ്യക്ഷനായി.

മികച്ച നിയമസഭാ സാമാജികനുള്ള ജനമിത്ര പുരസ്കാരം പി.വി. അൻവർ എം.എൽ.എ ഏറ്റുവാങ്ങി. നവാഗതനിയമസഭാ സാമാജികനുള്ള പുരസ്കാരം റാന്നി എം.എൽ.എ പ്രമോദ് നാരായണനും, മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്കാരം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവരും ഏറ്റുവാങ്ങി.

കൃഷ്ണരാജിനെ പോലുള്ളവരുടെ സാന്നിധ്യം മന്ത്രക്കു മുതൽകൂട്ടാണെന്നും, അദ്ദേഹത്തിന് കിട്ടിയ അംഗീകാരത്തിൽ അഭിമാനിക്കുന്നുവെന്നും പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു. പൊതു പ്രവർത്തനത്തിലും പ്രൊഫഷണൽ രംഗത്തും ഒരുപോലെ മികവു പുലർത്തുന്ന അപൂർവ പ്രതിഭയാണ് കൃഷ്ണരാജ് മോഹനൻ എന്ന് വൈസ് പ്രസിഡന്റ് ഷിബു ദിവാകരൻ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News