സംസ്ഥാന ബജറ്റിൽ മങ്കട ഗവൺമെൻറ് ആശുപത്രിക്ക് ഫണ്ട് അനുവദിക്കണം: വെൽഫെയർ പാർട്ടി

മങ്കട: മങ്കടയിലെ ജനങ്ങളുടെ ഏക ആശ്രയ കേന്ദ്രമായ മങ്കട ഗവൺമെൻറ് ആശുപത്രിക്ക് സംസ്ഥാന ബജറ്റിൽ ഫണ്ട് നീക്കി വെച്ച് ആവശ്യത്തിനുള്ള സൗകര്യങ്ങൾ ഉടൻ പുനരാരംഭിക്കണമെന്ന് വെൽഫെയർ പാർട്ടി.

താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ച് 9 വർഷം കഴിഞ്ഞിട്ടും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫ് പാറ്റേൺ പോലും നടപ്പാക്കാതെ പ്രയാസങ്ങളിൽ വീർപ്പുമുട്ടുകയാണ് മങ്കട ആശുപത്രി. ആശുപത്രിയുടെ വളർച്ച യഥാക്രമം താഴോട്ടാണ്. മങ്കട മണ്ഡലത്തിലെ 7 പഞ്ചായത്തുകളുടെയും പ്രധാന ആശ്രയ കേന്ദ്രമാണ് മങ്കട ഗവൺമെൻറ് ആശുപത്രി. അത്യാഹിതങ്ങൾക്കും എക്സ്-റേ, ഇസിജി തുടങ്ങിയ സാങ്കേതിക പരിശോധനകൾക്കും സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കേണ്ട ഗതിയാണ് മങ്കടയിലെ ജനങ്ങൾക്ക്. വർഷങ്ങളായി തുടരുന്ന അവഗണന അവസാനിപ്പിക്കുകയും ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തണമെന്നും മങ്കട ആശുപത്രി സന്ദർശിച്ചുകൊണ്ട് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെപി ഫാറൂഖ് ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചുണ്ടയിൽ, കാദർ അങ്ങാടിപ്പുറം, മണ്ഡലം വൈസ് പ്രസിഡണ്ട് എം കെ ജമാലുദ്ദീൻ, അസിസ്റ്റൻറ് സെക്രട്ടറിമാരായ ഡാനിഷ് മങ്കട, നസീമ സി എച്ച്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സെയ്താലി വലമ്പൂർ, അസീസ് കടന്നമണ്ണ, നസീറ, സമീറ കൂട്ടിൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരന്നു ആശുപത്രി സന്ദർശനം.

 

Print Friendly, PDF & Email

Leave a Comment

More News