റോഡപകടങ്ങളുടെ ഫോട്ടോയും വീഡിയോയും എടുത്താൽ 10,000 ഖത്തര്‍ റിയാല്‍ പിഴയും രണ്ടു വര്‍ഷം വരെ ജയില്‍ ശിക്ഷയും

ദോഹ: റോഡിലുണ്ടാകുന്ന അപകടങ്ങളുടെ ഫോട്ടോ/വീഡിയോ എടുക്കുന്നവർക്ക് 10,000 ഖത്തർ റിയാല്‍ (ഏകദേശം 2,27,958 രൂപ) പിഴയും രണ്ട് വർഷം വരെ ജയില്‍ ശിക്ഷയും ചുമത്തുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (എംഒഐ) അറിയിച്ചു.

അനധികൃത സാഹചര്യങ്ങളിൽ അപകട ഫോട്ടോകൾ പകർത്തുന്നത് സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുമെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് വിധേയമാകുമെന്നും MoI എക്സിലൂടെ മുന്നറിയിപ്പ് നൽകി.

നിയമങ്ങൾ പാലിക്കുന്നത് നിങ്ങളുടെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും അതിൽ കൂട്ടിച്ചേർത്തു.

ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 333 ഉദ്ധരിച്ച MoI, “മറ്റൊരാളുടെ സമ്മതം കൂടാതെ അവരുടെ സ്വകാര്യ ജീവിതത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറുകയും ചെയ്യുന്നവര്‍ക്ക് രണ്ടു വർഷത്തിൽ കൂടാത്ത തടവു ശിക്ഷയും കൂടാതെ/അല്ലെങ്കിൽ 10,000 റിയാലിൽ കൂടാത്ത പിഴയും ശിക്ഷിക്കപ്പെടും.”

 

Print Friendly, PDF & Email

Leave a Comment

More News