പേത്തർത്താ സംഗമത്തിന് ഒരുങ്ങി ചിക്കാഗോ തിരുഹൃദയ ഇടവക

ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പേത്തർത്താ സംഗമം നടത്തുന്നു. ഇടവകയിലെ മെൻ, വിമെൻ മിനിസ്ട്രികളുടെ നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്.

ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഒരാഴ്ച ദേശീയ വിവാഹ ആഴ്ചയായി ആചരിക്കുകയാണ്. “സ്നേഹം വാക്കുകൾക്ക് അപ്പുറം” എന്ന ആപ്തവാക്യമാണ് ഈ വർഷം പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി പേത്തർത്താ സംഗമം എല്ലാ വിവാഹിതരുടെയും സംഗമമായി മെൻ ആൻറ് വിമെൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തുന്നത്. ഫെബ്രുവരി 10 ശനിയാഴ്ച 6 pm ന് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിച്ച് പത്ത് മണി വരെ പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. വിവിധ കമ്മിറ്റികൾ ഇതിനായി രൂപീകരിച്ച് വിപുലമായ തയ്യാറെടുപ്പുകൾ നടത്തിവരുന്നു.

Print Friendly, PDF & Email

Leave a Comment