എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ വേൾഡ് ഡേ ഓഫ് പ്രയർ – മാർച്ച് 2-ന്

ഫിലഡൽഫിയ: വേൾഡ് ഡേ ഓഫ് പ്രയർ മാർച്ച് രണ്ടാം തീയതി ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ സെന്റ് ജൂഡ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ (1200 പാർക്ക് അവന്യൂ, ബെൻസലെം, പി,എ -19020) വെച്ച് നടക്കുന്നതാണ്. ഈ വർഷത്തെ ചിന്താവിഷയം എഫെസ്യർ 4:1-3 വരെ അടിസ്ഥാനപ്പെടുത്തിയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. “പരസ്പരം സ്നേഹത്തോടെ സഹിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു” എന്നതാണ് ചിന്താവിഷയം. പലസ്തീൻ രാജ്യത്തെ യുദ്ധത്തിൻറെ കെടുതിയിൽ ആയിരിക്കുന്ന ജനങ്ങളോട് താദാത്മ്യംപെട്ടു കൊണ്ടുള്ള ചിന്താവിഷയം ആണ് ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്. യേശുവിൻറെ സ്നേഹവും കരുതലും പലസ്തീൻ ജനങ്ങൾക്ക് മറ്റുള്ള ലോക രാഷ്ട്രങ്ങളിൽ നിന്ന് ലഭിക്കേണ്ടത് ആവശ്യമെന്ന് ഈ വിഷയം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പരസ്പരം കലഹം അല്ല ദൈവ രാജ്യത്തിൻറെ പ്രവർത്തനം, മറിച്ച്ശത്രുക്കളെ സ്നേഹിപ്പിൻ നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പിൻ അതായിരിക്കട്ടെ നമ്മുടെ സമീപനം.

ഈ വർഷത്തെ വേൾഡ് ഡേ ഓഫ് പ്രയറിൻറെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് ഡോ. ടീന എലിസബത്ത് കൊച്ചമ്മയാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ടീന കൊച്ചമ്മ മികച്ച വാഗ്മിയും നല്ലൊരു ഗായികയും വിദ്യാർഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയും ആണ്. തിരുവല്ല മാർത്തോമാ കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. ഫിലഡൽഫിയ അസൻഷൻ മാർത്തോമ ചർച്ച് വികാരി റവ. ബിബി ചാക്കോ മാത്യുവിന്റെ സഹധർമ്മിണി ആണ്. ഇതിൻറെ ദ്രുതഗതിയിലുള്ള വിപുലമായ പ്രവർത്തനം നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഏവരെയും വേൾഡ് ഡേ ഓഫ് പ്രയർലയ്ക്ക് സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
ചെയര്മാന്‍ റവ. ഫാ. എൽദോസ് കെ. പി
കോ ചെയര്‍മാന്‍ – റവ. ഫാ. എം. കെ. കുര്യാക്കോസ്
റിലീജിയസ് ചെയര്‍മാന്‍ റവ. ഫാ. ജേക്കബ് ജോൺ
ജനറൽ സെക്രട്ടറി – ശാലു പുന്നൂസ്
ട്രഷറർ- റോജേഷ് സാമുവേൽ
ജോയിന്റ് ട്രഷറർ – സ്വപ്‍ന സെബാസ്റ്റ്യന്‍
കൊയർ കോഓർഡിനേറ്റർ – ബിജു എബ്രഹാം
വിമൻസ് ഫോറം കൺവീനർ – ദിയ മേരി ജോൺ
കോ കൺവീനെർ -ജിൻസി ജോയി
കോർ കമ്മിറ്റി മെംബേർസ് – നിർമല എബ്രഹാം
ലിസി തോമസ്
സുമ ചാക്കോ

Print Friendly, PDF & Email

Leave a Comment