ഖാഇദെമില്ലത്ത് സെന്റര്‍: യു.എസ്.എ കെഎംസിസിയും കാനഡ കെ.എം.സി.സി യും സമാഹരിച്ച ഫണ്ട് കൈമാറി

ന്യൂഡൽഹിയിൽ സ്ഥാപിതമാകാൻ പോകുന്ന ഖാഇദെമില്ലത്ത് സെന്ററിന് യു.എസ്.എ കെഎംസിസി യും, കാനഡ കെ.എം.സി.സി യും സമാഹരിച്ച ഫണ്ടുകൾ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിൽ വച്ച് യു.എസ്.എ & കാനഡ കെഎംസിസി പ്രസിഡന്റ് യു.എ. നസീർ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് കൈമാറി.

ചടങ്ങിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജ: സെക്രട്ടറി പി.എം.എ സലാം, പി അബ്ദുൽഹമീദ് എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, അഡ്വ. കെ.എൻ.എ കാദർ, പി കെ കെ ബാവ, അബ്ദുറഹിമാൻ കല്ലായി, പൊട്ടക്കണ്ടി അബ്ദുല്ല, ഉമ്മർ പാണ്ഡികശാല, ടി.എ അഹമ്മദ് കബീർ, കമാൽ വരദൂർ, അഡ്വ :പി എം എ സമീർ, കാനഡ കെഎംസിസി വൈസ് ചെയർമാൻ അബ്ദുൽ വാഹിദ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് യു.എഷബീർ, പഞ്ചിളി അസീസ് എന്നിവർ സംബന്ധിച്ചു.

തുടർന്ന് മാധ്യമങ്ങളുമായി സംസാരിക്കവെ ഡൽഹിയിൽ പ്രവർത്തനക്ഷമമാവാൻ പോകുന്ന ഖാഇദെമില്ലത്ത് സെന്റർ റെജിസ്ത്രേഷൻ നടപടികളും, നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു വരുന്നു എന്നും, അതിന്റെ അവസാനഘട്ട മിനുക്കുപണികൾ നടന്നു വരികയാണെന്നും, താമസിയാതെ സോഫ്റ്റ് ലോഞ്ചിംഗ് ചെയ്യാനാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News