പമ്പാ നദിയിൽ മുങ്ങി മരിച്ച അച്ഛന്റെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

റാന്നി (പത്തനംതിട്ട): പമ്പാ നദിയിൽ ഒഴുക്കില്‍ പെട്ട് മുങ്ങി മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തിമൂട് സ്വദേശികളായ അനിൽകുമാറിൻ്റെയും മകൾ നിരഞ്ജനയുടെയും മൃതദേഹങ്ങൾ രാത്രി വൈകിയാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥി ഗൗതമിൻ്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

മൃതദേഹങ്ങൾ റാന്നി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ അടുത്ത ദിവസം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. റാന്നി ചന്തക്കടവില്‍ വൈകീട്ടാണ് സംഭവം നടന്നത്.

സഹോദരന്റെ വീട്ടിൽ വന്ന അനിൽകുമാറും കുടുംബവും ഗൗതമിനെയും കൂട്ടി അടുത്തുള്ള നദീ തീരത്ത് തുണി അലക്കാന്‍ എത്തിയതായിരുന്നു. അതിനിടെ ഗൗതം നദിയിലേക്ക് ഇറങ്ങുകയും ഒഴുക്കില്‍ പെടുകയും ചെയ്തു. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അനിൽകുമാറും നിരഞ്ജനയും ഒഴുക്കിൽ പെട്ടത്. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച അനിൽകുമാർ. 12ാം ക്ലാസ് വിദ്യാർത്ഥിയാണ് നിരഞ്ജന.

Print Friendly, PDF & Email

Leave a Comment

More News