കള്‍ച്ചറല്‍ ഫോറം പ്രാക്സിസ് 1.0 വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

പ്രാക്സിസ് 1.0, പബ്ലിക് റിലേഷന്‍ വര്‍ക്ക് ഷോപ്പ് കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്യുന്നു

ദോഹ: കള്‍ച്ചറല്‍ ഫോറം പ്രാക്സിസ് 1.0 എന്ന തലക്കെട്ടില്‍ പബ്ലിക് റിലേഷന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത പ്രവർത്തകർക്കായി നടന്ന പരിശീലന പരിപാടി കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. കോളമിസ്റ്റും കൾച്ചറൽ ഫോറം മുൻ പ്രസിഡന്റുമായ ഡോ. താജ് ആലുവ, കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗം റഷീദ് അഹമ്മദ്, റേഡിയോ മലയാളം ഡയറക്ടറും എം.ഡിയുമായ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. കള്‍ച്ചറല്‍ ഫോറം പബ്ലിക് റിലേഷന്‍ സെക്രട്ടറി അബ്ദുറഹീം വേങ്ങേരി സ്വാഗതവും മുൻ പ്രസിഡന്റ് എ.സി മുനീഷ് സമാപന പ്രസംഗവും നടത്തി.

വീഡിയോ ലിങ്ക്

 

Print Friendly, PDF & Email

Leave a Comment

More News