കേരള ബജറ്റ് 2024-25: സഹകരണ മേഖലയ്ക്ക് ₹134.42 കോടി വകയിരുത്തി

തിരുവനന്തപുരം: കേരളത്തിൻ്റെ സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിജ്ഞാബദ്ധത ധനമന്ത്രി കെ എൻ ബാലഗോപാൽ തൻ്റെ ബജറ്റ് പ്രസംഗത്തിൽ ആവർത്തിച്ചു. ഈ മേഖലയ്ക്കായി 134.42 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചപ്പോൾ, കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന ഈ മേഖലയെ തകർക്കാൻ കേന്ദ്ര സർക്കാർ ഇടയ്ക്കിടെ ഒളിഞ്ഞും തെളിഞ്ഞും ഇടപെടലുകൾ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മൊത്തം വിഹിതത്തിൽ, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്ക് 15 കോടി രൂപയും പ്രൊഫഷണൽ എജ്യുക്കേഷൻ അക്കാദമിക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്ക് 6.05 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലധിഷ്ഠിത പരിപാടികൾ നടപ്പിലാക്കുന്ന വിവിധ സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ, ഓഹരി മൂലധനം, പ്രവർത്തന ഗ്രാൻ്റ്, സബ്‌സിഡി എന്നിവ നൽകുന്നതിന് 18 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വിവിധ വികസന പദ്ധതികൾക്കായി പട്ടികജാതി-പട്ടികവർഗ സഹകരണ സംഘങ്ങൾക്ക് ഏഴു കോടി രൂപയും വനിതാ സഹകരണ സംഘത്തിനും വനിതാഫെഡിനും 2.50 കോടി രൂപയും അനുവദിച്ചു. കോ-ഓപ്പറേറ്റീവ് ഇനീഷ്യേറ്റീവ് ഇൻ ടെക്നോളജി-ഡ്രൈവ് അഗ്രികൾച്ചറിന് (സിറ്റ) 30 കോടി രൂപ അനുവദിച്ചു. കാർഷികോൽപ്പന്നങ്ങളുടെ ഉത്പാദനം, സംഭരണം, സംസ്കരണം, ഗ്രേഡിംഗ്, വിപണനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹകരണ സംഘങ്ങളെ സഹായിക്കുന്നതിൻ്റെ ഭാഗമായി 7.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരള സഹകരണ സംരക്ഷണ നിധി പദ്ധതിക്ക് 11.15 കോടി രൂപ അനുവദിച്ചു. പ്രൈമറി സൊസൈറ്റികൾ, കൺസ്യൂമർഫെഡ്, പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയ്ക്ക് 28.10 കോടി രൂപയാണ് സഹായമായി നൽകുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News