റംഷീനയുടെ ആത്മഹത്യ – പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം: വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

മലപ്പുറം: വളാഞ്ചേരി ഭർതൃവീട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പട്ട പാലക്കാട് വിളയൂർ സ്വദേശി റംഷിനയുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. വിവാഹ സമയത്ത് നൽകിയ സ്ത്രീധനം പോരാത്തതിനെ ചൊല്ലി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്ന സ്‌കൂൾ അധ്യാപകനായ ഭർത്താവിന്റെ മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്യപെട്ടതാണ് റംഷീനയുടെ മരണത്തിൽ കലാശിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.

മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പോലീസ് ഊർജിത അന്വേഷണം നടത്തി കാരണം പുറത്ത് കൊണ്ട് വരണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. രണ്ട് കുട്ടികളുടെ മാതാവായ റംഷിന ജനുവരി 25നാണ് ഭർതൃഗ്യഹത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. എസ്പി, ഡിജിപി, മുഖ്യമന്ത്രി, വനിതാ കമ്മീഷൻ, മനുഷ്യവകാശ കമ്മീഷൻ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. അല്ലാത്ത പക്ഷം ശക്തമായ സമര, നിയമ പോരാട്ടത്തിന് വിമൻ ജസ്റ്റിസിന്റെ എല്ലാ പിൻതുണയും നൽകുമെന്ന് അറിയിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് ഷക്കീല, മലപ്പുറം ജില്ലാ പ്രസിഡന്റ് റജീന, പട്ടാമ്പി മണ്ഡലം അസിസ്റ്റന്റ് കൺവീനർ നുസ്രത്ത്, വിളയൂർ പഞ്ചായത്ത് അസിസ്റ്റന്റ് കൺവീനർമാരായ തസ്‌നി, റസിയ സലാം എന്നിവരാണ് സന്ദർശിച്ചത്.

Print Friendly, PDF & Email

Leave a Comment

More News