പഞ്ചാബി ചിക്കന്‍ കറി

ചിക്കന്‍ കറികള്‍ ഇന്ന് പലവിധത്തില്‍ ഉണ്ടാക്കാം. നാടന്‍ കറികളെക്കൂടാതെ വടക്കേ ഇന്ത്യന്‍ സ്റ്റൈലിലും ചിക്കന്‍ കറികള്‍ ഉണ്ടാക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. പഞ്ചാബി ചിക്കന്‍ കറി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം….

ചേരുവകള്‍

ചിക്കന്‍ – ഒരു കിലോ
സവാള – നൂറ്റി ഇരുപത്തഞ്ചു ഗ്രാം
വെളുത്തുള്ളി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍
മല്ലിപ്പൊടി – രണ്ട് ഡസര്‍ട്ട് സ്പൂണ്‍
പെരും ജീരകം – ഒരു ടീ സ്പൂണ്‍
ജീരകം – ഒരു ടീ സ്പൂണ്‍
മുളകുപൊടി – നാല് ടീ സ്പൂണ്‍
ഇഞ്ചി – ഒരിഞ്ചു വലുപ്പമുള്ള കഷണം
മഞ്ഞള്‍ – ചെറിയ കഷണം
കറുവപ്പട്ട – അഞ്ചെണ്ണം
കശുവണ്ടി – ഇരുപതെണ്ണം
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
പുളി കുറഞ്ഞ തൈര് – കാല്‍ക്കപ്പ്
തക്കാളിക്കഷണം – ഒരു കപ്പ്
ഏലയ്ക്ക – അഞ്ചെണ്ണം
നെയ്യ് – അരക്കപ്പ്
പഞ്ചസാര – മൂന്ന് ടീ സ്പൂണ്‍

തയാറാക്കുന്ന വിധം
വെളുത്തുള്ളി അരച്ച് തൈരില്‍ കലക്കുക. ഇഞ്ചി അരയ്ക്കുക. കശുവണ്ടിയും ചുരണ്ടിയ തേങ്ങയും ഒന്നിച്ചരയ്ക്കു ക. മല്ലി, പെരും ജീരകം, മുളകുപൊടി ഇവ മൂന്നും കൂടി അരയ്ക്കുക. ഒരു വിധം വലുപ്പമുള്ള കഷണങ്ങളായി ചിക്കന്‍ മുറിക്കുക. സവാള കനം കുറച്ച് അരിയുക. പഞ്ചസാര നെയ്യിലിട്ടു കരിയ്ക്കുക. കുമിളയാകുമ്പോള്‍, പട്ട, ഏലയ്ക്ക, സവാള എന്നിവയിടാം. സവാള വറുത്തു കഴിയുമ്പോഴേക്കും മഞ്ഞള്‍, ഇഞ്ചി ഇവ അരച്ചതു ചേര്‍ക്കുക. ബാക്കി അരപ്പുകള്‍ (കശുവ ണ്ടിയും തേങ്ങയും അരച്ചത്) ചേര്‍ക്കാം. നല്ല പോലെ വഴറ്റിയെടുക്കുക. അല്‍പ്പം തൈര് ഇടയ്ക്കിടെ ചേര്‍ക്കുക. എല്ലാ ലായനിയും തിളയ്ക്കുമ്പോള്‍, നെയ്യ് മുകളില്‍ ഒഴുകിക്കിടക്കും. തക്കാളി ചെറിയ കഷണങ്ങളാക്കി തേങ്ങ, കശുവണ്ടി ഇവ ചേര്‍ത്ത് മൊരിച്ചെടുക്കുക. ഒരു കപ്പ് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അടപ്പുകൊണ്ടു മൂടി ചിക്കന്‍ മൃദുവാകുന്നതുവരെ വേവിക്കുക.

Print Friendly, PDF & Email

Leave a Comment

More News