രുചികരമായ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം

ആവശ്യമുള്ള ചേരുവകള്‍

• ചിക്കന്‍ – 500 ഗ്രാം
• സവാള – അഞ്ച് എണ്ണം
• പച്ചമുളക് – നാല് എണ്ണം
• ഇഞ്ചി – സാമാന്യം വലിയ കഷ്ണം
• വെളുത്തുള്ളി – ഒന്നര ടീസ്പൂണ്‍
• തക്കാളി – ഒന്നു വലുത്
• ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍
• കറിവേപ്പില – രണ്ട് തണ്ട്
• കറുവപ്പട്ട– ഒരു കഷണം
• ഗ്രാംപൂ – മൂന്ന് എണ്ണം
• പെരുംജീരകം– രണ്ട് നുള്ള്
• കുരുമുളക് – അര ടീസ്പൂണ്‍
• ഏലക്ക – മൂന്ന് എണ്ണം
• മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
• മുളകുപൊടി – ഒന്നര ടീസ്പൂണ്‍
• കുരുമുളകുപൊടി – അര ടീസ്പൂണ്‍
• മല്ലിപ്പൊടി – രണ്ട് ടീസ്പൂണ്‍
• ചിക്കന്‍ മസാല – ഒരു ടീസ്പൂണ്‍
• തേങ്ങാക്കൊത്ത്– നാലു ടീസ്പൂണ്‍
• ഉപ്പ്, എണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം:
ചിക്കന്‍ കഷണങ്ങള്‍ അല്പം മഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ പേസ്റ്റ് ആക്കി മാരിനെറ്റ് ചെയ്തു ഫ്രിഡ്ജില്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കറുവപ്പട്ട, ഗ്രാംപൂ, കുരുമുളക്, പെരുംജീരകം, ഏലക്ക ഇവ ചേര്‍ത്തു മൂപ്പിക്കുക. ചേരുവകള്‍ ചതച്ചെടുത്താല്‍ കൂടുതല്‍ നന്നാകും. മസാല മൂത്തുകഴിഞ്ഞു സവാള നീളത്തില്‍ അരിഞ്ഞത് ഇതിലേക്കു ചേര്‍ത്തു വഴറ്റുക.

നിറം മാറി വരുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില ഇവയും കൂടി ചേര്‍ക്കണം. ശേഷം, തക്കാളി അരിഞ്ഞത് തേങ്ങാക്കൊത്ത്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചിക്കന്‍ മസാല ഇവ ചേര്‍ത്തു ഇളക്കി യോജിപ്പിക്കുക. പച്ചമണം മാറി വരുമ്പോള്‍ ചിക്കന്‍ കഷണങ്ങളും പാകത്തിനു ഉപ്പും ബാക്കി നാരങ്ങാനീരും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ച് വളരെ കുറച്ചു വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് വേവിക്കുക. ചിക്കനിലെ വെള്ളം ഇറങ്ങി വറ്റിവരുമ്പോള്‍, മസാല ചിക്കന്‍ കഷണളില്‍ നന്നായി പിടിച്ചിരിക്കുന്ന പരുവം ആകുമ്പോള്‍ തീ അണയ്ക്കുക. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഒരു സവാള കനം കുറച്ച് അരിഞ്ഞത് വറുത്തെടുക്കണം. ഇത് തയാറാക്കിയിരിക്കുന്ന ചിക്കനു മേല്‍ വിതറി ഉപയോഗിക്കാം. ആവശ്യമെങ്കില്‍ മല്ലിയില കൂടി തൂകാവുന്നതാണ്.

സമ്പാ: ശ്രീജ

Print Friendly, PDF & Email

Leave a Comment

More News