രുചികരമായ മസാല ഓംലെറ്റ് ഉണ്ടാക്കാം

ആവശ്യമുള്ള ചേരുവകള്‍:
• മുട്ട – 4
• സവാള – 2
• പച്ചമുളക് – 3
• മുളകുപൊടി – 1 ടീസ്പൂൺ
• ഗരം മസാല – 1/2 ടീസ്പൂൺ
• ജീരകം – 2 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• തക്കാളി – 2
• മല്ലിയില – 2 ടേബിൾസ്പൂൺ
• എണ്ണ – 4 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം:
– മുട്ട ഒരു പാത്രത്തിൽ പൊട്ടിച്ചു ഒഴിച്ച ശേഷം ഉപ്പ്, മുളക് പൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചു വയ്ക്കുക.
– ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക.
– 2 ടേബിൾ സ്പൂൺ എണ്ണ ചൂടാക്കി ജീരകം, ഉള്ളി, പച്ചമുളക്, തക്കാളി, മല്ലിയില ഇവ വഴറ്റുക.
– നന്നായി വഴന്നു ശേഷം ഈ മിശ്രിതം അടുപ്പിൽ നിന്നും വാങ്ങി മുട്ടയിലേക്കു ചേർക്കുക.
– ഒരു ദോശ കല്ലിൽ എണ്ണ തടവിയ ശേഷം മുട്ടയുടെ മിശ്രിതം അതിലേക്കു ഒഴിക്കുക.
– ചെറിയ ബ്രൗൺ നിറം ആകുമ്പോൾ തിരിച്ചു ഇട്ടു വേവിക്കുക.
– ഇരുവശവും വെന്ത ശേഷം തീ നിർത്തി ഉപയോഗിക്കാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News