നാടന്‍ മീന്‍ കറി

ആവശ്യമുള്ള ചേരുവകള്‍

മീൻ കഷണങ്ങളാക്കിയത് – 8
തേങ്ങാപ്പീര – 2 ടേബിൾസ്പൂൺ
പച്ചമുളക് – 3 എണ്ണം
മല്ലിപൊടി – 1 ടീസ്പൂൺ
ജീരക പൊടി – 1 ടീസ്പൂൺ
മുളകു പൊടി – 1/2 ടീസ്പൂൺ
കുരുമുളകു പൊടി – 1/2 ടീസ്പൂൺ
വെളുത്തുള്ളി – 6 അല്ലി
കടുക് – 1 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്
തക്കാളി – 1
വലിയ ഉള്ളി (സവാള) – 1
പുളി – ഒരു നാരങ്ങാ വലുപ്പത്തിൽ
എണ്ണ – 50 മില്ലി

തയ്യാറാക്കുന്ന വിധം

• മീൻ വൃത്തിയാക്കി മാറ്റി വയ്ക്കുക.
• ഉള്ളി, പച്ചമുളക് എന്നിവ അരിഞ്ഞു വയ്ക്കുക.
• തക്കാളി നാലു കഷ്ണമായി മുറിക്കുക.
• വെളുത്തുള്ളി തൊലി കളഞ്ഞു വയ്ക്കുക.
• തേങ്ങ ചിരകിയത്, കുരുമുളക് പൊടി, മുളക് പൊടി, മല്ലി പൊടി എന്നിവ അരച്ച് പേസ്റ്റ് ആക്കുക.
• പുളി കുതിർത്തു പിഴിഞ്ഞ് നീര് എടുക്കുക.
• ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു കടുക് ഇട്ടു പൊട്ടിച്ച് ഉലുവ, പച്ചമുളക്, കറിവേപ്പില, ഉള്ളി, തക്കാളി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
• അതിലേക്കു അരച്ച് വച്ച മസാല ചേർത്ത് അഞ്ചു മിനിറ്റ് വറുക്കുക, ശേഷം അതിലേക്കു പുളി പിഴിഞ്ഞ നീര്, മഞ്ഞപ്പൊടി, ഉപ്പു എന്നിവ ചേർത്ത് നന്നായി ഇളക്കുക.
• അതിലേക്കു മീൻ കഷ്ണങ്ങൾ ഇട്ടു കറി കുറുകി വരുന്നവരെ തിളപ്പിക്കുക.
• തീ അണച്ചു ചൂടോടെ വിളമ്പുക.

ശ്രീജ

Print Friendly, PDF & Email

Leave a Comment

More News