കേരളത്തിൽ വെടിമരുന്നപകടങ്ങൾ വർദ്ധിക്കുന്നത് ഗൗരവതരം: റസാഖ് പാലേരി

തൃപ്പൂണിത്തുറയിൽ വെടിമരുന്നപകടം നടന്ന സ്ഥലത്തെ ജനങ്ങളുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി സംസാരിക്കുന്നു

കൊച്ചി: കേരളത്തിൽ വെടിമരുന്നപകടങ്ങൾ വർദ്ധിക്കുന്നത് ഗൗരവകരമായി കാണണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. തൃപ്പൂണിത്തുറയിൽ വെടിമരുന്നപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിയ അളവിലുള്ള നിസംഗതയും അശ്രദ്ധയും പോലും ഈ മേഖലയിൽ അനുവദിക്കാൻ പാടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അർഹതപ്പെട്ട നഷ്ടപരിഹാരത്തുക താമസം കൂടാതെ വിതരണം ചെയ്യണമെന്നും മുഴുവൻ ചികിത്സ ചെലവും സർക്കാർ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് സദക്കത്ത് കെ എച്ച്, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ, തൃപ്പൂണിത്തുറ മണ്ഡലം നേതാക്കളായ മുസ്തഫ പള്ളുരുത്തി, ആഷിഖ് ജലിൽ, പി എ അബ്ദുൾ ലത്തീഫ്, ടി പി അബ്ദുൾ ഖയ്യൂം തുടങ്ങിയവർ സംസ്ഥാന പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News