മാരാമൺ കൺവെൻഷന്റെ ചരിത്രം ഉറങ്ങുന്ന ‘കടവിൽ മാളിക’!

ഹൂസ്റ്റൺ: കല്ലിശ്ശേരി പമ്പാനദീ തീരത്ത് പത്തൊമ്പതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഉണ്ണിത്താൻ കത്തനാരും, അദ്ദേഹത്തിൻറെ മകൻ കടവിൽ അച്ഛൻ എന്നറിയപ്പെടുന്ന എബ്രഹാം കത്തനാരും പണികഴിപ്പിച്ച (1884) ഒരു വീട് ആയിരുന്നു പിന്നീട് ‘കടവിൽ മാളിക’ എന്നറിയപ്പെടുന്നത്.

1888 സെപ്റ്റംബർ 5ന് ഒരു പട്ടക്കാരനും 11 അത്മായരും കടവിൽ മാളികയിൽ ഒത്തുചേർന്ന് രൂപീകരിച്ച ഒരു മിഷനറി പ്രസ്ഥാനമാണ് മാർത്തോമ സുവിശേഷ പ്രസംഗ സംഘം.ഇത് കേരളത്തിലെ പുരാതന സഭയുടെ പുനരുജ്ജീവനത്തെ അടയാളപ്പെടുത്തുകയും, മലങ്കര മാർത്തോമ സുറിയാനി സഭയുടെ സമ്പൂർണ്ണ നവീകരണത്തിനും, ദൗത്യത്തിനും, പുതിയ ജീവിതവും, പ്രചോദനവും, നൽകുകയും ചെയ്തു.12 അംഗ സ്ഥാപക പിതാക്കന്മാരാൽ 1895 മാർച്ച് അഞ്ചിന് പമ്പാനദീ തീരത്ത് തുടങ്ങിവച്ച മാരാമൺ കൺവെൻഷൻ 129 വർഷങ്ങളായി ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തി അഭംഗുരം തുടർന്നു പോരുന്നു.

വർഷത്തിലൊരിക്കൽ സഭയിലെ ബിഷപ്പ് കടവിൽ മാളിക സന്ദർശിക്കുകയും, കുർബാന അർപ്പിക്കുകയും ചെയ്യുന്ന പതിവുണ്ട്. വിശേഷ അവസരങ്ങളിൽ സമീപ ഇടവകകളിൽ നിന്നുള്ള വൈദികർ, സുവിശേഷകർ തുടങ്ങിയവർ എത്തിച്ചേരുകയും വചന ശുശ്രൂഷ ആയാലും, പ്രാർത്ഥനയാലും ഗാനാലാപനത്താലും കടവിൽ മാളികയെ ഭക്തിസാന്ദ്രമാക്കുകയും ചെയ്യാറുണ്ട്.
കടവിൽ മാളികയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും, പ്രാർത്ഥനകൾ ക്രമീകരിക്കുന്നതിനും ഒക്കെയായി സഭ ഒരു സുവിശേഷകനെ ഇവിടെ താമസിപ്പിച്ചു പോരുന്നു.

Print Friendly, PDF & Email

Leave a Comment

More News