എഫ് ഐ ടി യു പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലപ്പുറം: ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ – മലപ്പുറം ജില്ല നാലാം പ്രതിനിധി സമ്മേളനം മുനിസിപ്പൽ വ്യാപാര ഭവനിൽ വെച്ച് സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനവും 2024-2026 വർഷത്തേക്കുള്ള പുതിയ മലപ്പുറം ജില്ല ഭാരവാഹി പ്രഖ്യാപനവും എഫ് ഐ ടി യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ നിർവഹിച്ചു.

ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ പുതിയ 23 അംഗ ജില്ലാ കമ്മറ്റി നിലവിൽ വന്നു. ജില്ലാ പ്രസിഡണ്ടായി മറിയം റഷീദ ഖാജയും, ജില്ലാ ജനറൽ സെക്രട്ടറിയായി സെയ്താലി വലമ്പൂരിനെയും, ട്രഷററായി അബൂബക്കർ പിടിയും, വൈസ് പ്രസിഡന്റ് മാരായി ഷീബ വടക്കാങ്ങര, മുക്കിമുദ്ദീൻ സി എച്ച്, അബൂബക്കർ പൂപ്പലം, സെക്രട്ടറിമാരായി സമീറ വടക്കാങ്ങര, സലീജ കീഴുപറമ്പ്, അനിതദാസ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

എഫ് ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ മുല്ലക്കര, വൈസ് പ്രസിഡന്റ് എം എച്ച് മുഹമ്മദ്, സെക്രട്ടറി ഷാനവാസ് കോട്ടയം, യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി എച്ച് മുത്തലിബ്, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്, സെക്രട്ടറി ഷുക്കൂർ മാസ്റ്റർ തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News