ന്യൂനപക്ഷ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സർക്കാർ വിമുഖത കാണിക്കുന്നു: വെൽഫെയർ പാർട്ടി

മലപ്പുറം: ​സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പിന് നീക്കിവെച്ച ഫണ്ട് ചിലവഴിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ജില്ല എക്സിക്യൂട്ടീവ് വിലയിരുത്തി.

പദ്ധതി നിർവഹണങ്ങൾക്ക് കേവലം ഒരു മാസം മാത്രം ബാക്കി നിൽക്കെ സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്​ വ​ക​യി​രു​ത്തി​യ ബ​ജ​റ്റ്​ വി​ഹി​ത​ത്തി​ൽ ഇ​തു​വ​രെ വി​നി​യോ​ഗി​ച്ച​ത്​ 14.2 ശ​ത​മാ​നം മാത്രമാണ്. പ​ല പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി വ​ക​യി​രു​ത്തി​യ​തി​ൽ ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാൻ കഴിഞ്ഞിട്ടില്ല. വകുപ്പുമന്ത്രി വി അബ്ദുറഹ്മാന്റെ ഭരണ പരാജയം കൂടിയാണിതെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. ഇതിലൂടെ സാമൂഹ്യനീതിയാണ് അട്ടിമറിക്കുന്നത് എന്നും അതുകൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഫണ്ട് ചെലവഴിക്കുന്നത് വിലയിരുത്താൻ പ്രത്യേക പദ്ധതി ഉണ്ടാവണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ഖാദർ അങ്ങാടിപ്പുറം, അഷ്റഫലി കട്ടുപ്പാറ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, അഷറഫ് കെ കെ നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News