ഫൊക്കാന കൺവൻഷൻ പെൻസിൽവാനിയ റീജിയണൽ കിക്ക്‌ ഓഫ് ഫെബ്രുവരി 17 നു ഫിലാഡൽഫിയയിൽ

ഫിലാഡൽഫിയ: ഫൊക്കാന കൺവൻഷൻ പെൻസിൽവാനിയ റീജിയണൽ കിക്ക്‌ ഓഫ് ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പമ്പ മലയാളി അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കും. എലൈറ്റ് ഇന്ത്യൻ കിച്ചൻ (2163 Galloway Rd, Bensalem, PA 19020) ബാങ്ക്വറ്റ് ഹാളിലാണ് പരിപാടികൾ അരങ്ങേറുക.

ഫൊക്കാന പ്രസിഡൻറ്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ അശോകൻ ഉൾപ്പെടെ നിരവധി നേതാക്കൾ പരിപാടിയിൽ പങ്ക്കെടുക്കും. ഫൊക്കാനയുടെ എല്ലാ അംഗ സംഘടകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി കിക്ക്‌ ഓഫ് കോഓർഡിനേറ്റർ അലക്സ് തോമസ് അറിയിച്ചു. ഡിസ്‌കൗണ്ട് റേറ്റിൽ ഫൊക്കാന കൺവൻഷനുവേണ്ടി പേരുകൾ രജിസ്റ്റർ
ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കിക്ക്‌ ഓഫ് പരിപാടിയിൽ പങ്ക്കെടുക്കാൻ ആഗ്രഹിക്കുന്നവർ 215 850 5268 എന്ന നമ്പറിലോ 267 322 8527 എന്ന നമ്പറിലോ മുൻ കൂട്ടി അറിയിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫിലിപ്സ് മോടയിൽ 267 565 0335, സുമോദ് റ്റി നെല്ലിക്കാല 267 322 8527, അലക്സ് തോമസ് 215 850 5268, ഷാജി സാമുവേൽ 267-686-1882, സുധ കർത്താ 267-575-7333, രാജൻ സാമുവേൽ 215-435-1015, റോണി വറുഗീസ്
267-213-5544, തോമസ് പോൾ, ജോൺ പണിക്കർ, ജോർജ് ഓലിക്കൽ, ഫിലിപ്പോസ് ചെറിയാൻ, മോഡി ജേക്കബ്, എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Print Friendly, PDF & Email

Leave a Comment

More News