കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ്, ദീപശിഖാ പ്രയാണത്തിന് തുടക്കമായി

കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ്, ദീപശിഖാ പ്രയാണം ഓട്ടോഫാസ്റ്റ് ട്രാക്ക് എം.ഡി ഷിയാസ് കൊട്ടാരം എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ ക്യപ്റ്റന്‍ അസീം എം.ടിക്ക് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ദോഹ : ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ സഹകരണത്തോടെ എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ ദീപശിഖാ പ്രയാണത്തിന് തുടക്കമായി. ഖത്തർ ദേശീയ കായിക ദിനത്തിൽ കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ മുഖ്യ പ്രായോജകരായ ഓട്ടോഫാസ്റ്റ് ട്രാക്ക് എം.ഡി ഷിയാസ് കൊട്ടാരം എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ ക്യപ്റ്റന്‍ അസീം എം.ടിക്ക് ദീപശിഖ കൈമാറിയാണ് പ്രയാണം ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ 14 ജില്ലകളെ പ്രതിനിധീകരിച്ച് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ പങ്കെടുക്കുന്ന ടീമുകളിലൂടെയുള്ള വിവിധ ദിവസങ്ങളിൽ ദീപശിക പ്രയാണം നടത്തും. 14 ജില്ല ടീമുകളിലും പ്രയാണം പൂർത്തിയാക്കി കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് നടക്കുന്ന ഫെബ്രുവരി 23 വെള്ളിയാഴ്ച മീറ്റിന്റെ വേദിയായ യൂണിവേഴ്സിറ്റി ഓഫ്‌ ദോഹ സയൻസ്‌ ആന്റ്‌ ടെക്നോളജി ഗ്രൗണ്ടില്‍ ദീപശിക പ്രയാണം സമാപിക്കും. വിവിധ ടീമുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദീപശിക സ്വീകരണ പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും.

കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് ചെയര്‍മാന്‍ ഡോ : താജ് ആലുവ, ഐ,സി,ബി,എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് വൈസ് ചെയര്‍മാന്‍ ആര്‍ ചന്ദ്രമോഹന്‍, എക്സ്പാറ്റ്സ്‌ സ്പോർടീവ്‌ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, റഷീദ് അഹമ്മദ്, സ്പോർട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, കോഡിനേറ്റര്‍മാരായ റഷീദ് അലി, അനീസ് റഹ്മാന്‍, താസീന്‍ അമീന്‍, റഹീം വേങ്ങേരി, ഷരീഫ് ചിറക്കല്‍, അനസ് ജമാല്‍, റഷീദ് കൊല്ലം, ഷിബിലി യൂസഫ്, റഹ്മത്തുല്ല കൊണ്ടോട്ടി, ഫായിസ് തലശ്ശേരി, ജസീം ലക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.

100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായാണ്‌ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ മത്സരങ്ങള്‍ അരങ്ങേറുക. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക് ട്രോഫിയും സമ്മാനിക്കും.

Print Friendly, PDF & Email

Leave a Comment

More News