അന്‍സാര്‍ യൂസഫ് – കള്‍ച്ചറല്‍ ഫോറം ആലപ്പുഴ ജില്ലാ പ്രസിഡന്റ്

പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള കൾച്ചറൽ ഫോറം ആലപ്പുഴ ജില്ലാ പ്രസിഡന്റായി അന്‍സാര്‍ യൂസഫിനെ തെരഞ്ഞെടുത്തു. മുഹമ്മദ് ഷഫീഖാണ്‌ ജനറല്‍ സെക്രട്ടറി. സഞ്ജയ് ചെറിയാന്‍, മുനീര്‍ പി.എച്ച്, മുഹമ്മദ് ഹാഷിം പി.ടി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, അബ്ദുല്‍ ഖാദര്‍ ട്രഷററായും, സലീം ഇസ്മായില്‍, നജീബ് ഹസന്‍, അഫ്സല്‍ യൂസഫ്, സിയാദ് എം.എസ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഒമര്‍ നിസാം, അന്‍സാരി എന്നിവരാണ്‌ മറ്റു ജില്ലാ കമ്മിറ്റി അംഗങ്ങള്‍.

ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ വെച്ചാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍ മാള പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Print Friendly, PDF & Email

Leave a Comment

More News