മൂച്ചിക്കൽ-ന്യൂബസാർ: നവീകരിച്ച റോഡ് ഉദ്ഘാടനം

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ പുനരുദ്ധാരണം നടത്തിയ വള്ളുവമ്പ്രം ഡിവിഷനിലെ മൂച്ചിക്കൽ-ന്യൂബസാർ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു

പൂക്കോട്ടൂർ: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ പുനരുദ്ധാരണം നടത്തിയ വള്ളുവമ്പ്രം ഡിവിഷനിലെ മൂച്ചിക്കൽ-ന്യൂബസാർ റോഡ് ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കാരാട്ട് അബ്ദുറഹ്‌മാൻ നിർവഹിച്ചു.

പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വള്ളുവമ്പ്രം ഡിവിഷൻ മെമ്പർ സുബൈദ മുസ്ലിയാരകത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ഖമറുന്നീസ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ എം.ടി. അലി, മുഹമ്മദ് അക്ബർ തങ്ങൾ, എൻ.വി. ഹാരിഫ ടീച്ചർ, വാർഡ് മെമ്പർമാരായ കെ.പി. അബ്ദുറസാഖ് നാണി, സുനീറ മണ്ണിശ്ശേരി, പി. ഗോപാലൻ, വിവിധ പാർട്ടികളെ പ്രതിനീധീകരിച്ച് സി.ടി. നൗഷാദ്, ഹസ്സൻ മാസ്റ്റർ, കെ.പി. അലവിക്കുട്ടി, എ.പി. അബ്ദുറഹ്‌മാൻ, സുകുമാരൻ നീണ്ടാരത്തിൽ, എൻ.എം. ഹുസൈൻ, അബ്ദുന്നാസർ പള്ളിമുക്ക്, മഹ്ബൂബുറഹ്‌മാൻ, ഷഫീഖ് അഹ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News