തൃപ്പൂണിത്തുറ വെടിമരുന്നപകടം; കെട്ടിടങ്ങൾക്ക് ശാസ്ത്രീയ പരിശോധന ഉറപ്പുവരുത്തണം: വെൽഫെയർ പാർട്ടി

കൊച്ചി: തൃപ്പൂണിത്തുറയിൽ വെടിമരുന്നപകടം നടന്ന സ്ഥലത്ത് സാങ്കേതിക പരിജ്ഞാനമുള്ള എഞ്ചിനീയർമാർ കെട്ടിട പരിശോധന നടത്തണമെന്നും നഷ്ടം കണക്കാക്കുന്നതിന് ശാസ്ത്രീയ രീതി ഉണ്ടാകണമെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. കെട്ടിടങ്ങൾക്കുണ്ടായ ബലക്ഷയം സംബന്ധിച്ച് മതിയായ പരിശോധന ഇല്ലാതെ ഉദ്യോഗസ്ഥർ കേവല വിവരത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടം കണക്കാക്കുന്നതിന് കൃത്യതയുണ്ടാകില്ല. ശാസ്ത്രീയ രീതിയിലൂടെ കെട്ടിട പരിശോധന നടത്തണമെന്നും ഇരകൾക്ക് ഉടനടി നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദഖത്ത് അധ്യക്ഷത വഹിച്ചു. കെട്ടിടങ്ങൾക്ക് ഉണ്ടായ കേടുപാടുകൾ പരിശോധിക്കുന്നതിന് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് സംവിധാനം സജ്ജീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹെൽപ്പ് ഡെസ്ക് നമ്പർ : +919846506414

Print Friendly, PDF & Email

Leave a Comment

More News