ആദിത്യ മേനോന് മന്ത്രയുടെ അന്ത്യാഞ്‌ജലി

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണില്‍ അന്തരിച്ച ആദിത്യ മേനോന്റെ പൊതുദര്‍ശനവും സംസ്‌കാരവും വെള്ളിയാഴ്ച (ഫെബ്രുവരി 16 )രാവിലെ 10 മുതല്‍ വിന്‍ഫൊര്‍ഡ് സൗത്ത് വെസ്റ്റ് ഫ്യുണറല്‍ ഹോമില്‍ നടന്നു. മന്ത്ര പ്രസിഡന്റ്‌ ശ്യാം ശങ്കർ ചടങ്ങിൽ പങ്കെടുത്തു അനുസ്മരണ പ്രഭാഷണം നടത്തി. ഒരു സമൂഹം മുഴുവൻ ദുഃഖാർത്തമായ ഈ വേളയിലും തുടർന്നും കൂടെയുണ്ടാകും എന്ന് അദ്ദേഹം അറിയിച്ചു.

നോര്‍ത്ത് പറവൂര്‍ സ്വദേശി സുനില്‍ മേനോന്റെയും കുമളി സ്വദേശി മഞ്ജു മേനോന്റെയും മൂത്ത മകനാണ് ആദിത്യ. ഏഷ്യാനെറ്റ് ചാനലിന്റെ അമേരിക്കയിലെ പരിപാടികളുടെ ആങ്കറാണ് മഞ്ജു. അച്ചിന്ത് മേനോന്‍ സഹോദരനാണ്.

കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ്‌ സുനിൽ നായർ, സെക്രട്ടറി അജിത് കുമാര്‍ പിള്ള, അഡ്മിനിസ്ട്രേറ്റർ അജിത് നായർ മറ്റു ഭാരവാഹികൾ ആയ സുബിൻ ബാലകൃഷ്ണൻ, ശ്രീകല നായർ വിനോദ് കുമാർ, സുനിൽ കെ രാധമ്മ, മഞ്ജു തമ്പി കൃഷ്ണജ കുറുപ്, സുരേഷ് കരുണാകരൻ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

ജി എച് എൻ എസ് എസ് പ്രസിഡന്റ്‌ ഇന്ദ്രജിത് നായർ സംസ്കാര ചടങ്ങുകൾക്ക് കാർമികത്വവും, ഹരി ശിവരാമൻ സഹ കാർമി കത്വവും വഹിച്ചു. സെക്രട്ടറി നിഷാ നായർ മറ്റു ഭാരവാഹികൾ ആയ വിനീത സുനിൽ, സുനിത നായർ എന്നിവരും സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News