അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച യുവാവിനെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടി

പത്തനംതിട്ട: തിരുവല്ലയില്‍ അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മുത്തൂർ ലക്ഷ്മി സദനിൽ പ്രിനു (30) ആണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥനായ സഹോദരീ ഭര്‍ത്താവിന്റെ ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയവെയാണ് അറസ്റ്റ്.

തിരുവല്ലയിലെ അയൽവാസിയുടെ വീടുമായി അടുത്ത ബന്ധമുള്ള ആളായിരുന്നു പ്രിനു. രണ്ട് പെൺകുട്ടികളും അമ്മയും ഉൾപ്പെടെ മൂന്ന് സ്ത്രീകൾ താമസിക്കുന്ന വീടാണിത്. ഏതാനും മാസങ്ങളായി കുളിമുറിയിൽ ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് പതിവായിരുന്നു. സ്ത്രീകൾ കുളിമുറിയിൽ കയറുന്നതിന് അല്പം മുമ്പ് ഒളിക്യാമറ സ്ഥാപിക്കുകയും തുടർന്ന് ക്യാമറ എടുത്ത് ദൃശ്യങ്ങൾ കമ്പ്യൂട്ടറിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു ഇയാള്‍ ചെയ്തുവന്നിരുന്നത്.

പേനയുടെ ആകൃതിയിലുള്ള ഒളിക്യാമറ ഉപയോഗിച്ചാണ് കുളിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്. കഴിഞ്ഞ ദിവസം വീട്ടിലെ പെൺകുട്ടി കുളിമുറിയിൽ കയറിയപ്പോൾ ഒളിക്യാമറ സ്ഥാപിക്കുന്നതിനിടെ പേന കുളിമുറിയിൽ വീഴുകയായിരുന്നു. ക്യാമറയാണെന്ന് തിരിച്ചറിഞ്ഞ പെൺകുട്ടി മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ പ്രിനുവിൻ്റെ ദൃശ്യങ്ങളും ഒളിക്യാമറയിൽ മാസങ്ങളോളം പതിഞ്ഞ ദൃശ്യങ്ങളും കണ്ടെത്തി.

പോലീസിൽ പരാതി നൽകിയെന്നറിഞ്ഞ പ്രതി ഒളിവിൽ പോയി. തമിഴ്നാട്ടിലും നിരവധി മറ്റു സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നു. അതിനുശേഷം യുവാവിന്റെ സഹോദരീഭര്‍ത്താവായ വിജിലൻസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശ്ശേരിയിലെ ക്വാർട്ടേഴ്സിൽ കഴിഞ്ഞു വരികയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റവാളിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് സഹോദരിക്കും ഭർത്താവിനുമെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News